അറിവിന്റെ കലവറയാണ് താളിയോല രേഖാ മ്യുസിയം
- Published by:naveen nath
- local18
Last Updated:
നിരവധി അറിവുകളുടെ കലവറയാണ് തിരുവനന്തപുരത്തെ താളിയോല രേഖാ മ്യുസിയം. 300 വർഷം പഴക്കമുള്ള പൈതൃക കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ സൈന്യമായ നായർ ബ്രിഗേഡിന്റെ സൈനിക താവളമായിരുന്ന കെട്ടിടം പിന്നീട് സെൻട്രൽ ജയിലായും രൂപാന്തരപ്പെട്ടിരുന്നു .1962-ൽ ഇത് സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ ഭാഗമായി. മ്യൂസിയത്തിന് എട്ട് ഗാലറികളുണ്ട് .160 ൽ അധികം അപൂർവവും പുരാതനവുമായ കൈയെഴുത്തുപ്രതികൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.എഴുത്തിന്റെ ചരിത്രം, നാടും ജനതയും ഭരണം, യുദ്ധവും സമാധാനവും, വിദ്യാഭ്യാസവും ആരോഗ്യവും, സാമ്പത്തികം, കലയും സംസ്‌കാരവും, പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും അതിവിശാലമായ സമ്പത്തിന്റെയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന മതിലകം റെക്കോർഡ്‌സ് എന്നിങ്ങനെയുള്ള വിഷയങ്ങളിലായി നിരവധി കൈയെഴുത്തുപ്രതികൾ വൈദ്യശാസ്ത്രം മുതൽ ജ്യോതിഷം വരെയുള്ള ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആഴത്തിലുള്ള വിജ്ഞാനം പകർന്നുതരുന്നതാണ് ഓരോ താളിയോലകളും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 18, 2023 3:37 PM IST