'ജുഡീഷ്യറിയിലെ അഴിമതി' വിവാദം; NCERTയുടെ എല്ലാ പുസ്തകങ്ങളും പരിശോധിക്കാൻ സുപ്രീം കോടതി
- Published by:SIBILI S
- news18-malayalam
Last Updated:
എൻസിഇആർടിയുടെ എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കാൻ കമ്മീഷന് നിർദേശം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി
ന്യൂഡൽഹി: നീതിന്യായ സംവിധാനത്തിലെ അഴിമതികളെ കുറിച്ച് എൻസിഇആർടിയുടെ എട്ടാം ക്ലാസ് പുസ്തകത്തിൽ ഉൾപ്പെടുത്തിയ വിഷയത്തിൽ നടപടിയെടുത്തെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം. എൻസിഇആർടിയുടെ എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കാൻ കമ്മീഷന് നിർദേശം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കൂടാതെ പാഠ്യപദ്ധതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്രം വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നീക്കം അഭിനന്ദാർഗഹമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
എൻസിആർടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജുഡീഷ്യൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമൂഹത്തില്‍ നീതിന്യായ സംവിധാനത്തിനുള്ള പങ്ക് എന്ന പാഠഭാഗത്താണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും പറയുന്നത്.
വിഷയത്തിൽ നേരത്തെ സുപ്രീം കോടതി കേന്ദ്രത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജുഡീഷ്യറിയുടെ അന്തസ്സ് താഴ്ത്തിക്കെട്ടാൻ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ടെന്നും പുസ്തകം അഴിമതിയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
വിവാദങ്ങൾക്ക് പിന്നാലെ, സുപ്രീം കോടതിയുടെ ശക്തമായ നിലപാടിനെത്തുടർന്ന് എൻസിഇആർടി വിവാദമായ പാഠപുസ്തകം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 11, 2026 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ജുഡീഷ്യറിയിലെ അഴിമതി' വിവാദം; NCERTയുടെ എല്ലാ പുസ്തകങ്ങളും പരിശോധിക്കാൻ സുപ്രീം കോടതി









