ജീവൻ രക്ഷിക്കാൻ 'ജീവനം': മുങ്ങിമരണ പ്രതിരോധ കാമ്പയിൻ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
എല്ലാ സ്കൂളുകളിലും മുങ്ങിമരണ പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 'ജീവനം' കാമ്പയിൻ്റെ പ്രചാരണം ശക്തമാക്കുകയും ചെയും.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുങ്ങിമരണ പ്രതിരോധ കാമ്പയിൻ 'ജീവനം' ആരംഭിച്ചു. ജില്ലാ കളക്ടർ അനു കുമാരി പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. 'ജീവനം - ജീവനോട് ജാഗ്രതയുടെ യുദ്ധം' എന്നതാണ് കാമ്പയിൻ്റെ ആപ്തവാക്യം.
മുങ്ങിമരണങ്ങളിൽ കൂടുതലും ആൺകുട്ടികളാണ് അപകടത്തിൽപ്പെടുന്നതെന്നും, നന്നായി നീന്തലറിയുന്നവർ പോലും അപകടത്തിൽപ്പെടുന്നുണ്ടെന്നും കളക്ടർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, എല്ലാ സ്കൂളുകളിലും മുങ്ങിമരണ പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 'ജീവനം' കാമ്പയിൻ്റെ പ്രചാരണം ശക്തമാക്കുമെന്നും അവർ അറിയിച്ചു.
മുങ്ങിമരണ പ്രതിരോധത്തിൻ്റെ ഭാഗമായുള്ള പ്രതിജ്ഞ സബ് കളക്ടർ ആൽഫ്രഡ് ഒ.വി. ചൊല്ലിക്കൊടുത്തു. ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രതിജ്ഞ ചൊല്ലുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് മുങ്ങിമരണ പ്രതിരോധ ബോധവൽക്കരണ ക്ലാസ്സും നടന്നു.
പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു, എഡിഎം ടി.കെ. വിനീത്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ, ജില്ലാ ഫയർ ഓഫീസർ സൂരജ് എസ്, സ്കൂൾ പ്രിൻസിപ്പൽ കെ. ലൈലാസ്, ഹെഡ്മാസ്റ്റർ സജീവ് കുമാർ എസ്.എ. എന്നിവർ പങ്കെടുത്തു. മുങ്ങിമരണങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷാ അവബോധം വർദ്ധിപ്പിക്കുന്നതിനും ഈ കാമ്പയിൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 28, 2025 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ജീവൻ രക്ഷിക്കാൻ 'ജീവനം': മുങ്ങിമരണ പ്രതിരോധ കാമ്പയിൻ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു