സഹ്യപർവ്വത മുകളിലെ കാളിമല; ഭദ്രകാളി ഭക്തിയുടെ വേറിട്ട അന്തരീക്ഷം പകരുന്ന ക്ഷേത്രവിശേഷങ്ങൾ

Last Updated:

മലമുകളിൽ സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്ന ക്ഷേത്രം എന്ന പേരിൽ പ്രശസ്തമായ കാളിമല ലോകാംബിക ക്ഷേത്രം.തിരുവനന്തപുരം ജില്ലയിലെ വെള്ളറടക്കു സമീപം കേരളാ-തമിഴ്നാട് അതിർത്തിയിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന കാളിമല ശ്രീ ലോകാംബിക ക്ഷേത്രം.

ക്ഷേത്രം
ക്ഷേത്രം
സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്. പരാശക്തിയുടെ മാതൃരൂപമായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. അതോടൊപ്പം തുല്യ പ്രാധാന്യത്തോടെ ഒരു ധർമ്മശാസ്താ ക്ഷേത്രവും ഉണ്ട്. ശിവനും, ഗണപതിയും ഉപദേവതകൾ ആയി ഇവിടെ കാണാം. സഹ്യപര്‍വത ശിഖരമായ കൂനിച്ചി, കൊണ്ടകെട്ടി വരമ്പതി മലകളുടെ മുകളിൽ, സമുദ്ര നിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ ആണ് കാളിമല ശ്രീ ലോകാംബിക ക്ഷേത്രം. മലമുകളില്‍ സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കുന്ന ഏക ഭഗവതി ക്ഷേത്രം കൂടിയാണിത്. പരാശക്തിയുടെ മാതൃരൂപമായ ഭദ്രകാളിയാണ് ക്ഷേത്രത്തിലേ പ്രധാന ആരാധനാമൂര്‍ത്തി. ഒപ്പം ഒരു ധര്‍മ്മശാസ്താ ക്ഷേത്രവും ഉണ്ട്. ശിവനും ഗണപതിയും ഉപദേവതകള്‍ ആയി ഇവിടെ വേറെ. വിശേഷ ദിവസങ്ങളില്‍ ശബരിമലയിലെന്ന വിധം ഭക്തര്‍ വ്രതം അനുഷ്ഠിച്ച് മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ക്ഷേത്രത്തിൽ എത്താറുള്ളത്.
ക്ഷേത്രം
വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത്. എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ, നവരാത്രി വിജയദശമി ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ശക്തി സങ്കൽപ്പം അതാണ് കാളിമല. ഇവിടെ സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.
advertisement
കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച വളരെ മനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടമലനിരകൾ,പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും നെയ്യാർഡാമും കണ്ണിനു കുളിർമ നൽക്കുന്നു . അഗസ്ത്യാർകൂടത്തിൻ്റെയും നിബിഡവനങ്ങളുടെയും കാഴ്ച കാളി മലയുടെ മാത്രം സവിശേഷതയാണ് അതി ശക്തകമായ തെക്കൻ കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ ഇവിടേയ്ക്കുള്ള യാത്ര വിനോദ സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സഹ്യപർവ്വത മുകളിലെ കാളിമല; ഭദ്രകാളി ഭക്തിയുടെ വേറിട്ട അന്തരീക്ഷം പകരുന്ന ക്ഷേത്രവിശേഷങ്ങൾ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement