101 കോടി തട്ടിപ്പ് ആരോപണത്തിലെ ഇ.ഡി റെയ്ഡിനിടെ കണ്ടല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഭാസുരാംഗന്‍ ദേഹാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.
തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്യലിനിടെ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ചോദ്യം ചെയ്യലിനിടെ പുലർച്ചെ മൂന്നുമണിയോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആദ്യം കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കണ്ടല സഹകരണ ബാങ്കിലും കളക്ഷൻ ഏജൻറ് അനിൽകുമാറിന്റെ വസതിയിലും ഈ ഡി പരിശോധന തുടങ്ങിയിട്ട് 24 മണിക്കൂർ പിന്നിടുകയാണ്. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.
ബാങ്കിലെ ഇന്റേണൽ ഓഡിറ്റര്‍ ശ്രീഗാറിന്‍റെയും, അപ്രൈസർ അനിൽകുമാറിന്റെയുംമുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, മോഹനേന്ദ്രകുമാർ എന്നിവരുടെയും വീടുകളിലെ പരിശോധന ഇതിനിടെ പൂർത്തിയായി. ഭാസുരാംഗന്റെ ബെനാമികൾ എന്ന് സംശയിക്കുന്നവരോട് ഇ.ഡി ഉദ്യോഗസ്ഥർ സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളും രേഖകളും ആണ് തേടിയത്. ബാങ്കിൽ നിന്നും ഭാസുരാംഗന്റെ വീട്ടിൽ നിന്നും രേഖകള്‍ ഇഡി ശേഖരിച്ചെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 09, 2023 8:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
101 കോടി തട്ടിപ്പ് ആരോപണത്തിലെ ഇ.ഡി റെയ്ഡിനിടെ കണ്ടല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഭാസുരാംഗന്‍ ദേഹാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ