advertisement

തിരുവിതാംകൂറിൻ്റേതായിരുന്ന ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ?

Last Updated:

തിരുവിതാംകൂർ ചരിത്രവുമായി ചേർത്ത് നിർത്തുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ ആകാത്ത പല ചരിത്ര സ്മാരകങ്ങളും ക്ഷേത്രങ്ങളും ഉള്ള ഇടമാണ് ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി. അത്തരത്തിൽ വളരെ പ്രാധാന്യമുള്ളതും തിരുവനന്തപുരത്തുനിന്ന് ഒരു ദിവസം കൊണ്ട് സന്ദർശനം നടത്തി തിരികെ എത്താൻ പറ്റിയതുമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രം.

ക്ഷേത്രഗോപുരം
ക്ഷേത്രഗോപുരം
പഴയ തിരുവിതാംകൂറി ഭാഗമായിരുന്ന പല പ്രദേശങ്ങളും ഇന്ന് തമിഴ്നാട് സംസ്ഥാനത്തിൻ്റെ ഭാഗമാണ്. നാഗർകോവിൽ- കന്യാകുമാരി റൂട്ടിൽ ഉള്ള ഈ ക്ഷേത്രത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെയെല്ലാം ഒരു ഒരുമിച്ച് തൊഴാൻ ആകും എന്നതാണ് ഈ ക്ഷേത്രത്തിൻ്റെ പ്രധാന സവിശേഷത. ത്രിമൂർത്തി സങ്കൽപത്തിൽ ഏഴു നിലകളിലായാണ് ക്ഷേത്ര നിർമ്മാണം. തമിഴ്നാടി ഭാഗമാകുന്നതിനു മുൻപ് പഴയ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്നു ഈ ക്ഷേത്രം.
വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നിവരെ സങ്കൽപ്പി ച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ എന്നാൽ, ഇവിടെ ശിവന്നതാണ് കൂടുതൽ പ്രാധാന്യം. മുപ്പതോളം ദേവീദേവന്മാരുടെ പ്രതിഷ്‌ഠകൾ ക്ഷേത്രത്തിൽ ഉണ്ട്. മുകളിൽ ശിവൻ, നടുവിൽ വിഷ്ണു താഴെ ബ്രഹ്മാവ് എന്നിങ്ങനെയാണ് ത്രിമൂർത്തികളുടെ സാന്നിധ്യം ഉള്ളത്.ശിവനാണ് ഏറ്റവും അധികം പ്രാധാന്യം ഈ ക്ഷേത്രത്തിൽ നൽകുന്നത്. 20 അടിയിലേറെ ഉയരമുള്ള ഹനുമാൻ്റെ പ്രതിമയാണ് ക്ഷേത്രത്തിലെ മറ്റൊരു ആകർഷണം. ഹനുമാന് വടമാല ചാർത്തുന്നത് പ്രധാന വഴിപാട് കൂടിയാണ്.
advertisement
കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്ക മേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം. നാഗർകോവിൽ - കന്യാകുമാരി വീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. 7 നിലകളിലായാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 134 അടി ഉയരമുള്ള ക്ഷേത്രഗോപുരം, പടുകൂറ്റൻ പക്ഷി പ്രതിമ എന്നിവയൊക്കെ നിർമ്മിതിയുടെ സവിശേഷതകൾ ആയി എടുത്തു പറയേണ്ടവയാണ്. ശുചീന്ദ്രത് എത്തിയാൽ തന്നെ പഞ്ചേന്ദ്രിയങ്ങളും ശുദ്ധമാകും എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. സ്ഥാണുമലയൻ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. പരമശിവന്റെ പര്യായമായ സ്ഥാണുവും വിഷ്‌ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിൻ്റെ മറ്റൊരു പേരായ അയനും ചേർന്നാണ് സ്ഥാണുമാലയൻ എന്ന പേരുണ്ടായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തിരുവിതാംകൂറിൻ്റേതായിരുന്ന ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ?
Next Article
advertisement
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
  • ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായ ലോബിയുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നതായി ആരോപണം

  • ഇറാനിൽ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി യുഎൻ തയ്യാറെടുക്കുന്നു എന്ന ഗുരുതര ആരോപണം

  • സഫയുടെ രാജിയെയും ആരോപണങ്ങളെയും ഐക്യരാഷ്ട്രസഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

View All
advertisement