കിഴക്കൻമലയുടെ ദാഹം തീർന്നു! സ്വപ്ന പദ്ധതി നാടിന് സമർപ്പിച്ചു; ഇനി ഓരോ വീട്ടുമുറ്റത്തും നെയ്യാറിലെ ശുദ്ധജലമെത്തും
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
നെയ്യാറിലെ മൂന്നാറ്റുമുക്കിൽ നിന്ന് ശേഖരിക്കുന്ന ജലം അത്യാധുനികമായ ആറ് ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച് ഓരോ വീടുകളിലുമെത്തിക്കുന്ന ബൃഹത്തായ ദൗത്യമാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്.
ആര്യൻകോട്, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കിഴക്കൻമല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പാറശ്ശാലയിലെ ഈ സ്വപ്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
നെയ്യാറിലെ മൂന്നാറ്റുമുക്കിൽ നിന്ന് ശേഖരിക്കുന്ന ജലം അത്യാധുനികമായ ആറ് ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച് ഓരോ വീടുകളിലുമെത്തിക്കുന്ന ബൃഹത്തായ ദൗത്യമാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. മേഖലയിൽ വേനൽക്കാലത്ത് അനുഭവപ്പെടാറുള്ള രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പദ്ധതിയിലൂടെ ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു. വികസന കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമിച്ചതിൻ്റെ ഫലമാണ് ഈ നേട്ടമെന്നും പാറശ്ശാലയുടെ വികസന ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായമാണെന്നും പ്രാദേശിക ജനപ്രതിനിധികൾ ചടങ്ങിൽ വ്യക്തമാക്കി.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവും അവർ പങ്കുവെച്ചു. പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച ഉദ്യോഗസ്ഥരെയും സർക്കാരിനെയും ചടങ്ങിൽ അഭിനന്ദിച്ചു. ഓരോ വീട്ടുമുറ്റത്തും ശുദ്ധജലം എത്തുന്നതോടെ പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്. വികസനത്തിൻ്റെ സംതൃപ്തി ഇനി ഓരോ തുള്ളി ജലത്തിലൂടെയും ജനങ്ങളിലേക്ക് എത്തുകയാണ്. വേനലിലെ കുടിവെള്ളക്ഷാമം എന്നത് ഇനി കേട്ട് കേൾവി മാത്രമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 03, 2026 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കിഴക്കൻമലയുടെ ദാഹം തീർന്നു! സ്വപ്ന പദ്ധതി നാടിന് സമർപ്പിച്ചു; ഇനി ഓരോ വീട്ടുമുറ്റത്തും നെയ്യാറിലെ ശുദ്ധജലമെത്തും










