അന്ന് കാടുകയറി നശിച്ചിരുന്ന ഭൂമി, ഇന്ന് മനോഹരമായ പൂപ്പാടം: കൈയ്യടി നേടി വനിതാക്കൂട്ടായ്മ
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
കാടുകയറി നശിച്ചുകൊണ്ടിരുന്ന തരിശുഭൂമിയിൽ കൃഷിയിറക്കി നൂറുമേനി വിജയം കൊയ്തിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകൾ.
തിരുവനന്തപുരം ജില്ലയിലെ കല്ലറ മിതിർമല വലിയകാട് ക്ഷേത്രത്തിനു സമീപമുള്ള തരിശുഭൂമിയാണ് ഇത്തവണ പൂപ്പാടമായി മാറിയത്. ഓണക്കാലമായ തോടുകൂടി ഇവിടെ പുഷ്പകൃഷി ആരംഭിക്കുകയായിരുന്നു തൊഴിലുറപ്പ് കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾ. കാടുകയറി നശിച്ചുകൊണ്ടിരുന്ന തരിശുഭൂമിയിൽ കൃഷിയിറക്കി നൂറുമേനി വിജയം കൊയ്തിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകൾ.
തൊഴിലുറപ്പ് തൊഴിലാളിയായ ഷൈനിയുടെ നേതൃത്വത്തിൽ ആയിരുന്നു കൃഷി. വെറും 75 ദിവസങ്ങൾ കൊണ്ടാണ് മനോഹരമായ ഒരു പുഷ്പത്തോട്ടം ഇവർ സൃഷ്ടിച്ചെടുത്തത്. പലനിറങ്ങളിൽ ഗുണമേന്മയുള്ള ചെണ്ടുമല്ലി പൂക്കൾ പൂവിട്ട് തുടങ്ങിയതോടെ കാഴ്ചക്കാരും ധാരാളമായി ഇവിടെ എത്തിത്തുടങ്ങി.

പ്രാദേശികമായി പൂവിന് ആവശ്യക്കാരേറിയ തോടുകൂടി ഓണക്കാലത്ത് കർഷകരും തിരക്കിലാണ്. രാവിലെ മുതൽ ഈ സ്ത്രീകൾ പൂപ്പാടത്തിൽ എത്തി പൂക്കൾ ശേഖരിച്ചു വിപണനത്തിനായി എത്തിക്കും. മികച്ച പ്രതികരണമാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്. കാടുകയറി നശിച്ചൊരു ഭൂമി കാണാൻ മനോഹരമായ ഒരു പൂപ്പാടമാക്കി മാറ്റി സന്തോഷത്തിലാണ് കർഷകരായ സ്ത്രീകൾ.
advertisement
തിരുവനന്തപുരം കല്ലറയിൽ കുടുംബശ്രീ പ്രവർത്തക ഷൈനിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം സ്ത്രീകളാണ് വലിയകാട് ക്ഷേത്രത്തിന് സമീപം തരിശായി കിടന്നിരുന്ന തരിശായി മാറിയത്. വെറും 75 ദിവസത്തിനുള്ളിൽ, സ്ത്രീകൾ ചടുലമായ "ചെണ്ടുമല്ലി" പൂക്കൾ വിജയകരമായി വളർത്തി, സമൂഹത്തിൽ നിന്ന് വലിയ അഭിനന്ദനം ഏറ്റുവാങ്ങി. ഓണക്കാലത്ത് ഡിമാൻഡ് വർധിക്കുന്നതിനാൽ, തങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും നാട്ടുകാരുടെ പിന്തുണയുടെയും ഫലം അനുഭവിക്കുകയാണ് ഈ വനിതാ കർഷകർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 15, 2024 10:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അന്ന് കാടുകയറി നശിച്ചിരുന്ന ഭൂമി, ഇന്ന് മനോഹരമായ പൂപ്പാടം: കൈയ്യടി നേടി വനിതാക്കൂട്ടായ്മ