കുമ്പിച്ചൽക്കടവ് പാലത്തിന് താഴെ ചിൽഡ്രൻസ് പാർക്കും സെൽഫി പോയിൻ്റും; അമ്പൂരിയുടെ മുഖച്ഛായ മാറും
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അമ്പൂരിയുടെ മുഖച്ഛായ അടിമുടി മാറുമെന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രകൃതിരമണീയമായ അമ്പൂരി പ്രദേശത്തിന് ടൂറിസം ഭൂപടത്തിൽ കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് കുമ്പിച്ചൽക്കടവ് പാലം കേന്ദ്രീകരിച്ച് പുതിയ വിനോദസഞ്ചാര കേന്ദ്രം വരുന്നു. ഇതിനായി 99 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുമ്പിച്ചൽക്കടവ് പാലം ഇതിനകം തന്നെ ജനങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ കുമ്പിച്ചാൽ കടവ് പാലത്തിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
അമ്പൂരി പ്രദേശത്തിൻ്റെ ടൂറിസം സാധ്യതകൾ കൂടി കണക്കിലെടുത്ത് ഈ പാലത്തെ ഉപയോഗപ്പെടുത്തി ഒരു വിനോദ കേന്ദ്രം ആരംഭിക്കുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പുകൾക്കായി തയ്യാറാക്കിയ ഡിസൈൻ പോളിസി പ്രകാരം, തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിൻ്റെ താഴെ ഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തിയാണ് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്.
ഇവിടെ കുട്ടികൾക്കായി ചിൽഡ്രൻസ് പാർക്ക്, ഗെയിംസോൺ എന്നിവയും സന്ദർശകർക്കായി ബോട്ട് ഡെക്ക്, റീഡിങ് കോർണർ, സെൽഫി പോയിൻ്റ്, ആർട്ടീരിയ പെയിൻ്റിങ്ങുകൾ, വൈദ്യുത ദീപാലങ്കാരം എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങളും ക്രമീകരിക്കും. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അമ്പൂരിയുടെ മുഖച്ഛായ അടിമുടി മാറുമെന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 11, 2025 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കുമ്പിച്ചൽക്കടവ് പാലത്തിന് താഴെ ചിൽഡ്രൻസ് പാർക്കും സെൽഫി പോയിൻ്റും; അമ്പൂരിയുടെ മുഖച്ഛായ മാറും


