ഇന്ധന നഷ്ടം പഠിച്ച് പട്ടാന്നൂർ സ്‌കൂൾ ദേശീയ ശാസ്ത്രമേളയിലേക്ക്; സംസ്ഥാനത്തെ ഏക ടീം കണ്ണൂരിൽ നിന്ന്
Last Updated:
സംസ്ഥാന ശാസ്ത്രമേളയിലും ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും കഴിവ് തെളിയിച്ച് കണ്ണൂര്‍ പട്ടാന്നൂര്‍ കെ.പി.എച്ച്.എസ്.എസ്. ഇരുചക്രവാഹഹനങ്ങളുടെ റോഡിലെ യാത്ര സര്‍വേ നടത്തിയത് 50 പേരില്‍. നവംബര്‍ 18 മുതല്‍ 23 വരെയാണ് ദേശീയ ശാസ്ത്രമേള നടക്കുന്നത്.
സംസ്ഥാന ശാസ്ത്രമേളയിലും ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലും കഴിവ് തെളിയിച്ച കണ്ണൂര്‍ പട്ടാന്നൂര്‍ കെ.പി.എച്ച്.എസ്.എസ്. ഭോപ്പാലിലെ ദേശീയ ശാസ്ത്രമേളയിലേക്ക് മത്സരിക്കാന്‍ തയ്യാറായി. ഇരുചക്രവാഹന യാത്രക്കാരുടെ ഇന്ധന നഷ്ടവും സാമ്പത്തിക നഷ്ടവും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് പട്ടാന്നൂര്‍ സ്‌കൂള്‍ ശാസ്ത്രമേളകളില്‍ ഒന്നാമതായത്. കൂടാളി പഞ്ചായത്തിലെ 19 റോഡുകളില്‍ ഡ്രൈവ് ചെയ്ത് നടത്തിയ പരീക്ഷണത്തിൻ്റെ കണ്ടെത്തലിലാണ് പ്രൊജക്ട് തയ്യാറാക്കിയത്.
സംസ്ഥാന ശാസ്ത്രമേളയില്‍ എച്ച്.എസ്. വിഭാഗം നിസര്‍ച്ച് ടൈപ്പില്‍ ഒന്നാം സ്ഥാനമാണ് ഇവരുടെ പ്രൊജക്ട് നേടിയത്. നവംബര്‍ 18 മുതല്‍ 23 വരെ ഭോപ്പാലില്‍ വച്ച് നടക്കുന്ന ദേശീയ ശാസ്ത്രമേളയില്‍ സംസ്ഥാനത്ത് നിന്ന് ആകെ അഞ്ച് ടീമാണ് മത്സരിക്കുക. കണ്ണൂരില്‍ നിന്നുള്ള ഏക ടീമാണ് പട്ടാന്നൂര്‍ സ്‌കൂള്‍. കോഴിക്കോട് ഒന്ന്, കോട്ടയം രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍.
പട്ടാന്നൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ കെ. കാര്‍ത്തിക്, സി. മുഹമ്മദ് റിഹാന്‍, പ്രധാനാധ്യാപിക വിജയലക്ഷ്മി, പ്രോജക്ട് ഗൈഡ് സി.കെ. പ്രീത എന്നിവരാണ് പ്രോജക്ട് നടത്തിയത്. ഇരുചക്രവാഹനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന 50 പേരിലാണ് സര്‍വേ നടത്തിയത്. ഗട്ടറുകളുള്ള റോഡിലെ യാത്രയില്‍ ഒരു കിലോമീറ്റര്‍ ദൂരം ഡ്രൈവ് ചെയ്യുമ്പോള്‍ ശരാശരി 38 മില്ലി ലിറ്റര്‍ ഇന്ധന നഷ്ടമുണ്ടാകുമെന്നും ഒരു ലക്ഷം വാഹനം ഒരു കിലോമീറ്റര്‍ ദൂരം മോശം റോഡിലൂടെ പോകുമ്പോള്‍ ശരാശരി 8.830 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്നും പഠനത്തില്‍ പറയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 11, 2025 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ഇന്ധന നഷ്ടം പഠിച്ച് പട്ടാന്നൂർ സ്‌കൂൾ ദേശീയ ശാസ്ത്രമേളയിലേക്ക്; സംസ്ഥാനത്തെ ഏക ടീം കണ്ണൂരിൽ നിന്ന്


