പേരൂർക്കട ഫ്ലൈഓവറിന് പിന്നാലെ അമ്പലമുക്കും സ്മാർട്ടാകുന്നു; ഗതാഗതക്കുരുക്കിന് വിട നൽകാൻ പുതിയ പദ്ധതി
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
പേരൂർക്കട ഫ്ലൈഓവർ നിർമ്മാണം പൂർത്തിയാകുമ്പോൾ അമ്പലമുക്ക് ഭാഗത്ത് ഉണ്ടാകാൻ സാധ്യതയുള്ള വാഹനത്തിരക്ക് മുൻകൂട്ടി കണ്ടാണ് ഈ വികസനം നടപ്പിലാക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്ന വലിയൊരു വികസന പദ്ധതിക്ക് കൂടി തുടക്കമാവുകയാണ്. പേരൂർക്കട മേൽപ്പാലം യാഥാർത്ഥ്യമാകുന്നതിനൊപ്പം തന്നെ അമ്പലമുക്ക് ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനായി റോഡ് വീതികൂട്ടൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നുമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ. അറിയിച്ചു.
പേരൂർക്കട ഫ്ലൈഓവർ നിർമ്മാണം പൂർത്തിയാകുമ്പോൾ അമ്പലമുക്ക് ഭാഗത്ത് ഉണ്ടാകാൻ സാധ്യതയുള്ള വാഹനത്തിരക്ക് മുൻകൂട്ടി കണ്ടാണ് ഈ വികസനം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഏകദേശം ഒരു കിലോമീറ്റർ ദൂരത്തോളം റോഡ് 15.1 മീറ്റർ മുതൽ 19.1 മീറ്റർ വരെ വീതിയിൽ വികസിപ്പിക്കും.
ഇതിനായി കവടിയാർ, കുടപ്പനക്കുന്ന്, പേരൂർക്കട വില്ലേജുകളിൽ നിന്നായി 120.87 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിൻ്റെ പ്രാഥമിക നടപടിയായ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. കിഫ്ബി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിനായി ഏകദേശം 20 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
advertisement
റോഡ് വീതികൂട്ടുന്നതിനോടൊപ്പം തന്നെ ആധുനിക രീതിയിലുള്ള കാനകൾ, ഫുട് പാത്തുകൾ, സോളാർ സ്ട്രീറ്റ് ലൈറ്റുകൾ, ട്രാഫിക് സേഫ്റ്റി സിസ്റ്റം എന്നിവയും ഇവിടെ സജ്ജമാക്കും. അമ്പലമുക്ക്, പേരൂർക്കട ഭാഗങ്ങളിലെ യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ സ്മാർട്ടാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 28, 2026 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പേരൂർക്കട ഫ്ലൈഓവറിന് പിന്നാലെ അമ്പലമുക്കും സ്മാർട്ടാകുന്നു; ഗതാഗതക്കുരുക്കിന് വിട നൽകാൻ പുതിയ പദ്ധതി










