advertisement

റിലയൻസ് ജിയോ കേരളത്തിൽ എ.ഐ. റെഡി സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ചു

Last Updated:

സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടുത്തി ജിയോ എ ഐ ക്ലാസ്‌റൂം പദ്ധതിയിലൂടെ എ.ഐ. പരിശീലനം നൽകുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്

ജിയോ എഐ റെഡി സ്കൂൾ ക്യാംപെയ്ൻ
ജിയോ എഐ റെഡി സ്കൂൾ ക്യാംപെയ്ൻ
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിനായി സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയായ ‘എ.ഐ. റെഡി സ്കൂൾ’ ക്യാംപെയ്ൻ റിലയൻസ് ജിയോ കേരളത്തിൽ ആരംഭിച്ചു.
സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടുത്തി ജിയോ എ ഐ ക്ലാസ്‌റൂം പദ്ധതിയിലൂടെ എ.ഐ. പരിശീലനം നൽകുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടുമുള്ള സ്കൂളുകൾ എ.ഐ. അധിഷ്ഠിത പഠനം വേഗത്തിൽ ക്ലാസ്‌റൂമുകളിൽ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ മേഖലയിലെ പഠനരീതികളിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. ജിയോ എ.ഐ. ക്ലാസ്‌റൂം മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപകരെയും വിദ്യാർത്ഥികളെയും അടിസ്ഥാന എ.ഐ. നൈപുണ്യങ്ങളിൽ പരിശീലിപ്പിച്ച്, അവരെ യഥാർത്ഥ എ.ഐ.-റെഡി സ്കൂളുകളാക്കി മാറ്റുകയാണ്.
ഈ സംരംഭത്തിന്റെ ഭാഗമായി, ജിയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എ.ഐ. ഫൗണ്ടേഷൻ കോഴ്സ് നടപ്പിലാക്കി അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രായോഗിക എ.ഐ. കഴിവുകളും യഥാർത്ഥ ജീവിതത്തിലെ ഉപയോഗജ്ഞാനവും കൈവരിക്കാനുള്ള പരിശീലനം നൽകുന്നു. ഈ ക്യാംപെയ്ൻ ഇതിനകം സംസ്ഥാനത്തെ 755-ലധികം സ്കൂളുകളിലും 104 കോളേജുകളിലും നടപ്പാക്കുകയും 2,350-ലധികം അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
advertisement
ജിയോ എ.ഐ. ക്ലാസ്‌റൂം എന്ന സൗജന്യ നാല് ആഴ്ച ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. നാല് മോഡ്യൂളുകളടങ്ങിയ ഈ കോഴ്സിൽ വീഡിയോ ലക്ചറുകൾ, പഠന മെറ്റിരിയലുകൾ, റഫറൻസ് വീഡിയോകൾ, ഓരോ മോഡ്യൂളിനു ശേഷവും ഇന്ററാക്ടീവ് ക്വിസുകളും അസൈൻമെന്റുകളും ഉൾപ്പെടുന്നു. എല്ലാ മോഡ്യൂളുകളും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കംപ്ലീഷൻ ബാഡ്ജ് ലഭിക്കും. JioPC വഴി മാത്രം കോഴ്സ് ആക്സസ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ജിയോ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കേഷൻ ലഭിക്കും.
വിദ്യാർത്ഥികൾക്ക് www.jio.com/ai-classroom എന്ന വെബ്സൈറ്റിലൂടെ ഡെസ്‌ക്‌ടോപ്പ് അല്ലെങ്കിൽ ലാപ്‌ടോപ്പ് ഉപയോഗിച്ച് നാലാഴ്ച സൗജന്യ ‘ജിയോ എ ഐ ക്ലാസ്‌റൂം’ പ്രോഗ്രാം പഠിച്ച്, എ.ഐ. സാങ്കേതിക വിദ്യകളിലും അനുബന്ധ കഴിവുകളിലും പ്രായോഗിക പരിചയം നേടാം.
advertisement
സെഷനുകൾ അധ്യാപകരെയും വിദ്യാർത്ഥികളെയും അക്കാദമിക് പ്രവർത്തനങ്ങളിലും ദൈനംദിന ജോലികളിലും എ.ഐ. ടൂളുകളും പ്രോംപ്റ്റുകളും ഫലപ്രദമായി ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നോട്ട്ബുക്ക് എൽ.എം. പോലുള്ള ടൂളുകൾ ഉൾപ്പെടെ വിവിധ എ.ഐ. പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് നോട്ട് തയ്യാറാക്കൽ, അസൈൻമെന്റ് എഴുത്ത്, കോഡിംഗ്, പ്രോജക്റ്റ് ആശയ രൂപകൽപ്പന, ഡിസൈൻ തിങ്കിംഗ്, ഇന്റർവ്യൂ തയ്യാറെടുപ്പ് എന്നിവയിലേക്ക് പരിശീലനം നൽകുന്നു — ഇതിലൂടെ വ്യക്തിപരമായും തൊഴിൽപരമായും വളർച്ച കൈവരിക്കാൻ സഹായിക്കുന്നു.
ഡിജിറ്റൽ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ജിയോ എല്ലാ അൺലിമിറ്റഡ് 5G ഉപയോക്താക്കൾക്കും 35,100 രൂപ വിലമതിക്കുന്ന Google Gemini Pro Plan 18 മാസത്തേക്ക് സൗജന്യമായി നൽകുന്നു. ഇത് MyJio ആപ്പിലൂടെ ആക്ടിവേറ്റ് ചെയ്യാം.
advertisement
എ.ഐ. റെഡി സ്കൂൾ’ ക്യാമ്പെയ്ൻ മുഖേന, റിലയൻസ് ജിയോ വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ മാറ്റങ്ങൾക്ക് നേതൃത്വം നൽകുകയും, കേരളത്തിലെ വിദ്യാർത്ഥികളെ എ.ഐ. അധിഷ്ഠിത ഭാവിയിലേക്ക് സജ്ജമാക്കുകയും ചെയ്യുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
റിലയൻസ് ജിയോ കേരളത്തിൽ എ.ഐ. റെഡി സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ചു
Next Article
advertisement
ഫിസിയോതെറാപ്പിസ്റ്റുകൾക്ക് 'ഡോക്ടർ' പദവി വ്യാജഡോക്ടർമാരെ സൃഷ്ടിക്കുമെന്ന് ഐ.എം.എ
ഫിസിയോതെറാപ്പിസ്റ്റുകൾക്ക് 'ഡോക്ടർ' പദവി വ്യാജഡോക്ടർമാരെ സൃഷ്ടിക്കുമെന്ന് ഐ.എം.എ
  • ഫിസിയോതെറാപ്പിസ്റ്റുകൾക്ക് 'ഡോക്ടർ' പദവി അനുവദിച്ച ഹൈക്കോടതി വിധി ഐ.എം.എ വിമർശിച്ചു

  • 'ഡോക്ടർ' പദവി ഉപയോഗിക്കുന്നത് വ്യാജ ഡോക്ടർമാരെ സൃഷ്ടിക്കുമെന്നും ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഐ.എം.എ

  • പേരിന് മുൻപിൽ 'ഡോക്ടർ' ചേർക്കുന്നതിന് സർക്കാർ വ്യക്തമായ സർക്കുലർ ഇറക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു

View All
advertisement