Attukal Pongala 2022| ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും; ഇളവ് വേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്

Last Updated:

1500 പേർക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല അർപിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇളവ് വേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്. പൊങ്കാല ഇത്തവണയും പണ്ടാര അടുപ്പിലും വീടുകളിലും മാത്രമാകും നടത്തുക. കോവിഡ് 19 സാഹചര്യത്തിൽ ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്ന് ട്രസ്റ്റ് അഭ്യർത്ഥിച്ചു.
നേരത്തേ, 1500 പേർക്ക് ക്ഷേത്ര പരിസരത്ത് പൊങ്കാല അർപിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഇവരെ തിരഞ്ഞെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അതിനാൽ ഇളവ് വേണ്ടെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ഫെബ്രുവരി 17 നാണ് പൊങ്കാല. കഴിഞ്ഞ തവണയും ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമായിരുന്നു പൊങ്കാല.
കോവിഡ് കുറഞ്ഞു വരികയാണെങ്കിലും പൊങ്കാലയിൽ ജനക്കൂട്ടമെത്തിയാൽ രോഗവ്യാപന സാധ്യതയുണ്ടെന്നും ഇതെല്ലാം കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്നും ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായർ അറിയിച്ചു.
advertisement
ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം.അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് റോഡുകളില്‍ പൊങ്കാല ഇടാന്‍ അനുമതിയില്ല. മുന്‍വര്‍ഷത്തെപ്പോലെ വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണമെന്നുമായിരുന്നു സർക്കാർ അറിയിച്ചത്.  സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ്.
advertisement
അതേസമയം, കേരളത്തില്‍ ഇന്നലെ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514, വയനാട് 301, കാസര്‍ഗോഡ് 109 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Attukal Pongala 2022| ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും; ഇളവ് വേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement