പ്രകൃതിയാണ് ഔഷധം; വീട്ടിൽ ഒരു ഔഷധത്തോട്ടമൊരുക്കിയാലോ?
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അസുഖം വരാതെ നോക്കുന്നതാണ് നല്ലത് എന്ന് കേട്ടിട്ടുണ്ട്. പണ്ടൊക്കെ നമ്മുടെ പൂർവികർ വീട്ടിലും തൊടിയിലും ഒക്കെ തന്നെ ഔഷധസസ്യങ്ങൾ നട്ടുനനച്ചു വളർത്തിയിരുന്നു.
എന്നാൽ ഇന്ന് അതെല്ലാം മാറി. ചെറിയൊരു പനിയോ തുമ്മലോ വന്നാൽ പോലും മരുന്ന് കടയിലേക്കുള്ള ഓട്ടത്തിലാണ് നമ്മൾ. എന്നാൽ വീട്ടിൽ തന്നെ ഒരു ഔഷധസസ്യം ഒരുക്കേണ്ടതിന്‍റെ പ്രാധാന്യം വിളിച്ചോതുകയാണ് ശിവഗിരിയിലെ ഔഷധ സസ്യങ്ങൾ വിൽക്കുന്ന നഴ്സറി.
മഠത്തിൽ തന്നെ കൃഷി ചെയ്യുന്ന ഔഷധസസ്യങ്ങളാണ് വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. പ്രമേഹം, കണ്ണിന് ബാധിക്കുന്ന രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ എന്നിവ പരിഹരിക്കുന്നതിന് എല്ലാമുള്ള ഔഷധസസ്യങ്ങൾ ഇവിടെ ലഭ്യമാണ്. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അസുഖം വരാതെ നോക്കുന്നതാണ് നല്ലത് എന്ന് കേട്ടിട്ടുണ്ട്. പണ്ടൊക്കെ നമ്മുടെ പൂർവികർ വീട്ടിലും തൊടിയിലും ഒക്കെ തന്നെ ഔഷധസസ്യങ്ങൾ നട്ടുനനച്ചു വളർത്തിയിരുന്നു.

കറ്റാർവാഴ, കച്ചോലം മുക്കുറ്റി, മൃതസഞ്ജീവനി അങ്ങനെ വിവിധതരം ഔഷധസസ്യങ്ങൾ ഇവിടെ ലഭ്യമാണ്. 30 രൂപ മുതൽ ആണ് ഔഷധ ചെടികൾ ലഭിക്കുക. ഇന്നത്തെ ലോകത്ത്, പ്രകൃതിയുമായി ബന്ധപ്പെടുന്നതും ആരോഗ്യത്തിന് വേണ്ടി സജീവമായ നടപടികൾ കൈക്കൊള്ളുന്നതും വീട്ടിൽ ഒരു ഔഷധത്തോട്ടം ആരംഭിക്കുന്നത് പോലെ ലളിതമാണ്. കറ്റാർ വാഴ, കച്ചോലം, മൃതസഞ്ജീവനി തുടങ്ങിയ ചെടികൾ ഉപയോഗിച്ച് നിങ്ങളുടെ വീട്ടുമുറ്റത്ത് തന്നെ സാധാരണ രോഗങ്ങൾക്കെതിരെ പ്രകൃതിദത്തമായ പ്രതിരോധം സൃഷ്ടിക്കാൻ കഴിയും. ശിവഗിരിയുടെ നഴ്‌സറി താങ്ങാവുന്ന വിലയിൽ ഔഷധസസ്യങ്ങളുടെ ഒരു നിര വാഗ്ദാനം ചെയ്യുന്നു. നമ്മുടെ പൂർവ്വികരുടെ പഴക്കമുള്ള ജ്ഞാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സമയമാണിത്-നിങ്ങളുടെ സ്വന്തം രോഗശാന്തി ഔഷധങ്ങൾ വളർത്തി നിങ്ങളുടെ കുടുംബത്തിൻ്റെ ആരോഗ്യം സ്വാഭാവികമായി സംരക്ഷിക്കുക!
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 09, 2024 9:02 PM IST