കായിക താരമല്ല, എന്നിട്ടും സംസ്ഥാന കായികമേളയിൽ താരമായി മാറി പഞ്ചമി

Last Updated:

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് ഒന്നടങ്കം അഭിമാനകരമാണ് ഈ കുഞ്ഞിൻ്റെ പ്രവൃത്തിയെന്ന് പഞ്ചമിക്ക് അഭിനന്ദനമർപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

പഞ്ചമി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം 
പഞ്ചമി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം 
കായികതാരമല്ല എന്നിട്ടും ഒരു കായികതാരത്തിന് ലഭിക്കുന്നതിനേക്കാളും മികച്ച സ്വീകാര്യത നേടിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ പഞ്ചമി എന്ന വിദ്യാർത്ഥിനി. സംസ്ഥാന കായികമേളയുടെ ഭാഗമായി എത്തിയതായിരുന്നു പഞ്ചമി. കായികമേളയ്ക്കിടെ കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ നൽകി മാതൃകയായിരിയ്ക്കുകയാണ് നേമം വിക്ടറി ഗേൾസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പഞ്ചമി.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് ഒന്നടങ്കം അഭിമാനകരമാണ് ഈ കുഞ്ഞിൻ്റെ പ്രവൃത്തിയെന്ന് പഞ്ചമിക്ക് അഭിനന്ദനമർപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കായികമേളയുടെ അക്കോമഡേഷൻ സെൻ്ററുകളിൽ ഒന്നായിരുന്നു നേമം വിക്ടറി ഗേൾസ് സ്കൂൾ. എറണാകുളം ജില്ലയിൽ നിന്നുള്ള കായികതാരങ്ങൾ താമസിച്ചിരുന്ന ക്ലാസ് മുറിയിൽ നിന്നാണ് പഞ്ചമിയ്ക്ക് സ്വർണ്ണമാല ലഭിച്ചത്. വിവരം ഉടൻതന്നെ ക്ലാസ് ടീച്ചറായ അതുല്യ ടീച്ചറെ അറിയിക്കുകയും, പ്രഥമ അധ്യാപികയുടെ ചാർജ് വഹിക്കുന്ന ഇന്ദു ടീച്ചർ മുഖേന നേമം പോലീസ് സ്റ്റേഷനിൽ വിവരം കൈമാറി മാല യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
advertisement
വിദ്യാഭ്യാസ അവകാശത്തിനായി ചരിത്രപരമായ പോരാട്ടം നയിച്ച മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ പഞ്ചമി പഠിക്കാനെത്തിയ ഊരുട്ടുമ്പലത്തിൻ്റെ മണ്ണിൽ നിന്ന് സത്യസന്ധതയുടെ പ്രതീകമായി മറ്റൊരു പഞ്ചമി കൂടി വരുന്നത് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഊരുട്ടുമ്പലം വേലിക്കോട് വൈഗാലയത്തിൽ സജിതകുമാറിൻ്റെയും ദിവ്യയുടെയും മകളാണ് പഞ്ചമി.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കായിക താരമല്ല, എന്നിട്ടും സംസ്ഥാന കായികമേളയിൽ താരമായി മാറി പഞ്ചമി
Next Article
advertisement
ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം
ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം
  • ഹരിയാനയിലെ എംഡിയുവിൽ വനിതാ ശുചീകരണ തൊഴിലാളികൾക്കെതിരെ അപമാനകരമായ നടപടികൾ.

  • സൂപ്പർവൈസർമാർ സാനിറ്ററി പാഡുകളുടെ ഫോട്ടോകൾ 'തെളിവായി' എടുത്തതായും ആരോപണമുണ്ട്.

  • യൂണിവേഴ്‌സിറ്റി അധികൃതർ സൂപ്പർവൈസർമാരെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement