ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം

Last Updated:

സൂപ്പർവൈസർമാർ സാനിറ്ററി പാഡുകളുടെ ഫോട്ടോകൾ 'തെളിവായി' എടുത്തതായും ആരോപണമുണ്ട്

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
ഹരിയാനയിലെ റോഹ്തക്കിലുള്ള മഹർഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയിൽ (എംഡിയു) നാല് വനിതാ ശുചീകരണ തൊഴിലാളികളെ ആർത്തവമുണ്ടെന്ന് തെളിയിക്കാൻ വസ്ത്രം അഴിക്കാൻ പുരുഷ സൂപ്പർവൈസർമാർ നിർബന്ധിച്ചതായി ആരോപണം. ഹരിയാന ഗവർണർ അസിം കുമാർ ഘോഷ് മൂന്ന് ദിവസത്തെ കാമ്പസ് സന്ദർശനത്തിനെത്തിയ ഒക്ടോബർ 26നാണ് സംഭവം നടന്നത്.
അന്ന് കുറച്ച് വനിതാ ശുചീകരണ തൊഴിലാളികൾ ഡ്യൂട്ടിക്ക് വൈകിയെത്തി. വിനോദ് കുമാർ, വിതേന്ദർ കുമാർഎന്നിങ്ങനെ തിരിച്ചറിഞ്ഞ സൂപ്പർവൈസർമാർ ഇവരോട് കാരണം ആരാഞ്ഞപ്പോൾ, "സ്ത്രീകളുടെ അസുഖം" (ആർത്തവത്തെ സൂചിപ്പിച്ച്) കാരണമാണ് വൈകിയതെന്ന് സ്ത്രീകൾ വിശദീകരിച്ചു.
എങ്കിലും, ഈ വിശദീകരണം അംഗീകരിക്കുന്നതിന് പകരം, സൂപ്പർവൈസർമാർ തൊഴിലാളികൾ കള്ളം പറയുകയാണെന്ന് ആരോപിക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.
ഇരകളുടെ മൊഴി പ്രകാരം, പുരുഷന്മാർ സ്ത്രീകളിൽ ഒരാളോട് വസ്ത്രം നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും മറ്റൊരു വനിതാ ജീവനക്കാരിയോട് അവരുടെ സാനിറ്ററി പാഡുകൾ പരിശോധിക്കാൻ ഉത്തരവിടുകയും ചെയ്തു. സൂപ്പർവൈസർമാർ സാനിറ്ററി പാഡുകളുടെ ഫോട്ടോകൾ 'തെളിവായി' എടുത്തതായും ആരോപണമുണ്ട്.
advertisement
പ്രതിഷേധം
ഈ സംഭവത്തിൽ അപമാനിതരും രോഷാകുലരുമായ സ്ത്രീകൾ പ്രതിഷേധമുയർത്തി ശബ്ദമുണ്ടാക്കാൻ തുടങ്ങി. ഉടൻ തന്നെ വിദ്യാർത്ഥികളും മറ്റ് ശുചീകരണ തൊഴിലാളികളും സംഭവസ്ഥലത്ത് എത്തി അവരോടൊപ്പം ചേർന്ന് പ്രതികളായ സൂപ്പർവൈസർമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് രജിസ്ട്രാർ ഡോ. കൃഷ്ണകാന്ത് ഗുപ്തയും വൈസ് ചാൻസലർ പ്രൊഫ. രാജ്‌വീർ സിംഗും സ്ഥലത്തെത്തി സ്ത്രീകളുമായി സംസാരിച്ചു.
യൂണിവേഴ്‌സിറ്റി അധികൃതർ ഉടൻ തന്നെ രണ്ട് സൂപ്പർവൈസർമാരെയും സസ്പെൻഡ് ചെയ്യുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ റോഹ്തക്കിൽ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് പോലീസിനെ വിളിക്കുകയും പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
advertisement
വനിതാ കമ്മീഷൻ ഇടപെടുന്നു
ഹരിയാന വനിതാ കമ്മീഷൻ കേസിൽ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അധ്യക്ഷ രേണു ഭാട്ടിയ ഈ പ്രവൃത്തിയെ ശക്തമായി അപലപിച്ചു:
"ഒരു സ്ത്രീയോട് അവളുടെ ആർത്തവം തെളിയിക്കാൻ ആവശ്യപ്പെടുന്നതിനേക്കാൾ അക്രമാസക്തമായ മറ്റൊന്നുമില്ല." - അവർ പറഞ്ഞു.
റോഹ്തക്ക് എസ് പിയോട് ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് തേടി കമ്മീഷൻ കത്തെഴുതിയതായും അവർ സ്ഥിരീകരിച്ചു.
കർശന നടപടി ഉറപ്പാക്കി യൂണിവേഴ്‌സിറ്റി
സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും യൂണിവേഴ്‌സിറ്റി അധികൃതർ ആവർ‌ത്തിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആർത്തവം തെളിയിക്കാൻ വനിതാ ജീവനക്കാരോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു; ഹരിയാന യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement