advertisement

മലയോര മേഖലയ്ക്കും ആദിവാസി ഊരുകൾക്കും ആശ്വാസമായി പുതിയ ഡയാലിസിസ് യൂണിറ്റ്

Last Updated:

ഏറെ നാളായുള്ള നാട്ടുകാരുടെ ആവശ്യമാണ് ഡയാലിസിസ് യൂണിറ്റ് വേണമെന്നുള്ളത്. ഇതിനാണ് ഇപ്പോൾ സാക്ഷാത്കാരമായിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിനിടെ 
ഉദ്ഘാടന ചടങ്ങിനിടെ 
ഡയാലിസിസ് ഉൾപ്പടെയുള്ള ചികിത്സ ആവശ്യങ്ങൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിനെയും മറ്റ് ആശുപത്രികളെയും ആശ്രയിക്കേണ്ടി വന്ന മലയോര ജനതയ്ക്ക് ആശ്വാസമായി വിതുര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്. ഏറെ നാളായുള്ള നാട്ടുകാരുടെ ആവശ്യമാണ് ഡയാലിസിസ് യൂണിറ്റ് വേണമെന്നുള്ളത്. ഇതിനാണ് ഇപ്പോൾ സാക്ഷാത്കാരമായിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻ്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വിതുര താലൂക്ക് ആശുപത്രി കെട്ടിടത്തിൻ്റെയും ഡയാലിസിസ് യൂണിറ്റിൻ്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷത വഹിച്ചു. 2,96,79,715 രൂപ ചെലവഴിച്ചാണ് ആശുപത്രി കെട്ടിടവും ഡയാലിസിസ് യൂണിറ്റും നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാര്‍, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ് കൃഷ്ണകുമാരി, ഡി എം ഒ ഡോ ബിന്ദു മോഹന്‍, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ കണ്ണന്‍, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
മലയോര മേഖലയ്ക്കും ആദിവാസി ഊരുകൾക്കും ആശ്വാസമായി പുതിയ ഡയാലിസിസ് യൂണിറ്റ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement