advertisement

അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദം പോലെ മതസൗഹാര്‍ദ്ദത്തിന്‍റെ കമാനവുമായി മേലെ കുറ്റിമൂട്‌

Last Updated:

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മേലെ കുറ്റിമൂട് എന്ന സ്ഥലത്ത് ഒരു ക്ഷേത്രത്തിലേക്കും മുസ്ലിം പള്ളിയിലേക്കും പോകാൻ വേണ്ടി ഉള്ളത് ഒരേ ആർച്ചാണ്. ക്ഷേത്ര കമ്മിറ്റിയും പള്ളി ഭരണസമിതിയും ഒരുമിച്ചു എടുത്ത തീരുമാനമാണ് ഈ കമാനം.

+
സോഷ്യൽ

സോഷ്യൽ മീഡിയയിൽ തരംഗമായ ആർച്ച്

മതാന്ധത ബാധിച്ച മനുഷ്യർക്ക് മുൻപിൽ മതേതരത്വത്തിന്‍റെ ഉദാത്തമായ എത്രയോ നല്ല മാതൃകകൾ സംഭാവന ചെയ്ത നാടാണ് കേരളം. ഏറ്റവും ഒടുവിലത്തെത് ഷിരൂരിൽ മണ്ണിടിച്ചിലിലിൽ അകപ്പെട്ട് ജീവൻ നഷ്ടമായ അർജുന്‍റെയും അദ്ദേഹം ഓടിച്ച ലോറിയുടെ ഉടമയായ മനാഫിന്‍റെയും സ്നേഹബന്ധത്തിന്‍റെ കഥയാണ്. ഈ സമയത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി മാറുന്ന ഒരു 'വൈറൽ ആർച്ച്' പരിചയപ്പെടാം. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മേലെ കുറ്റിമൂട് എന്ന സ്ഥലത്ത് ഒരു ക്ഷേത്രത്തിലേക്കും മുസ്ലിം പള്ളിയിലേക്കും പോകാൻ വേണ്ടി ഉള്ളത് ഒരേ ആർച്ചാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായ ആർച്ച്
സോഷ്യൽ മീഡിയയിൽ തരംഗമായ ആർച്ച്
മതങ്ങൾക്കപ്പുറം ഒത്തൊരുമയുടെ നല്ല മാതൃകയായാണ് ഈ ആർച്ച് ഉയർത്തി കാണിക്കപ്പെടുന്നത്. മേലെ കുറ്റിമൂട് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കും പാറയിൽ മസ്ജിദിലേക്കും സ്വാഗതമരുളുന്നത് ഈ ഒരൊറ്റ കമാനമാണ്. മുൻപ് പള്ളിയിലേക്ക് മാത്രമേ ഇവിടെ കമാനം ഉണ്ടായിരുന്നുള്ളൂ.
ഇതേ വഴിയിൽ തന്നെയാണ് ക്ഷേത്രവും ഉള്ളത്. ക്ഷേത്രം പുതുക്കി പണിത് പുനപ്രതിഷ്ഠ നടത്തി. പിന്നീട് കാണപ്പെടുന്നത് ഇങ്ങനെ വൈറലായി മാറിയ ആർച്ചും. ക്ഷേത്ര കമ്മിറ്റിയും പള്ളി ഭരണസമിതിയും ഒരുമിച്ചു ചേർന്നാണത്രെ ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിവിധ മതവിശ്വാസങ്ങൾ ഇങ്ങനെ ഒരേ ആർച്ചിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുമ്പോൾ ഇത് കേരളത്തിൽ അല്ലാതെ മറ്റെവിടെയാണ് സംഭവിക്കുക എന്ന് സോഷ്യൽ മീഡിയയിൽ കമൻ്റുകൾ നിറയുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദം പോലെ മതസൗഹാര്‍ദ്ദത്തിന്‍റെ കമാനവുമായി മേലെ കുറ്റിമൂട്‌
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement