കാഴ്ചയുടെ പറുദീസ തീർക്കുന്ന പുരവിമല
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കടത്തു തോണിയിലൂടെ ആറിന് കുറുകെ ഒരു യാത്ര. ആദിവാസി മനുഷ്യരുടെ ഊരുകളിലേക്ക്.... കാടിൻ്റെ വന്യതയിലേക്കും മലയുടെ പച്ചപ്പിലേക്കും ഒരു യാത്ര.
എത്ര പറഞ്ഞാലും തീരാത്ത അത്രയും കാഴ്ചകളാൽ സമ്പന്നമാണ് അമ്പൂരി എന്ന ഗ്രാമം. അമ്പൂരിയിൽ കാണാൻ ഒട്ടേറെ കാഴ്ചകൾ ഉണ്ട്. അതിലൊന്നാണ് അതിമനോഹരമായ പുരവിമല. ഒരുപക്ഷേ നിങ്ങളിൽ പലരും അമ്പൂരി എന്ന് സെർച്ച് ചെയ്യുമ്പോൾ ഗൂഗിളിൽ കാണുന്ന പച്ചപ്പ് പുതച്ച മലകളുടെ ദൃശ്യം പുരവിമലയുടെതാവും. കടത്തു തോണിയിലൂടെ ആറിന് കുറുകെ ഒരു യാത്ര. ആദിവാസി മനുഷ്യരുടെ ഊരുകളിലേക്ക്.... കാടിൻ്റെ വന്യതയിലേക്കും മലയുടെ പച്ചപ്പിലേക്കും ഒരു യാത്ര.

കാടിൻ്റെ വന്യതയും പച്ചപ്പും മലകളുടെ സൗന്ദര്യവും നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതവും ഒക്കെ പുരവിമലയെ അടുത്തറിയുന്നതിലൂടെ നിങ്ങൾക്ക് കാണാനാകും. പുരവിമലയിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. അതിന് പ്രത്യേക അനുമതി ഒക്കെ നേടേണ്ടതുണ്ട്. അമ്പൂരിലെ ടൂറിസം സാധ്യതകൾ വികസിക്കുന്നതിനൊപ്പം പുരവിമലയും അറിയപ്പെട്ടു വരുന്നുണ്ട്. ദ്രവ്യ പാറ പോലെ തന്നെ ടൂറിസത്തിന് അനന്തമായ സാധ്യതകൾ പുരവിമലയിലും ഉണ്ട്. പൂർവ്വം അഥവാ കിഴക്ക് എന്ന അർത്ഥം വരുന്ന പൂർവി എന്ന പദം ലോപിച്ചാണ് പുരവിമല എന്ന പേരുണ്ടായത്.
advertisement

200 ഓളം ആദിവാസി കുടുംബങ്ങൾ പുരവിമലയ്ക്ക് സമീപം താമസിക്കുന്നുണ്ട്. സാധാരണ ജനവിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുറംലോകവുമായി ബന്ധപ്പെടാൻ ഉള്ള അവസരങ്ങൾ ഇവർക്ക് മുൻപ് കുറവായിരുന്നു. എന്നാൽ ഗതാഗത മാർഗ്ഗങ്ങളും സർക്കാർ സംവിധാനങ്ങളും ഒക്കെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടുകൂടി ഇവിടത്തെ ജനജീവിതത്തിന് മാറ്റം വന്നു. പൂർണ്ണമായും പരമ്പരാഗത ജീവിതത്തിൽ ജീവിക്കുന്നവരല്ല ഇവിടുത്തെ ആദിവാസി മനുഷ്യർ. ഇവരുടെ വിദ്യാഭ്യാസത്തിനായി സ്കൂളും മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം ഇവിടെയുണ്ട്. കാഴ്ചയുടെ വിരുന്നൊരുക്കുന്ന പുരവിമലയെ സമ്പന്നമാക്കുന്നത് പച്ചപ്പുനിറഞ്ഞ പുൽമേടുകൾ ആണ്. മലയുടെ അടിവാരത്തു നിന്നും കടവിൽ നിന്നും അതിൻ്റെ ദൃശ്യഭംഗി ആസ്വദിക്കാം. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടി പുരവിമലയിലേക്ക് യാത്രയും ചെയ്യാം. സാഹസിക ടൂറിസം ഒക്കെ ഇഷ്ടപ്പെടുന്നവർ പുരവിമല തീർച്ചയായും എക്സ്പ്ലോർ ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 16, 2024 1:10 PM IST