advertisement

വിതുരയിലെ കുഞ്ഞൻ വെള്ളച്ചാട്ടം, അധികമാർക്കും അറിയാത്ത താവക്കൽ വെള്ളച്ചാട്ടം.

Last Updated:

ധാരാളം ചെറു വെള്ളച്ചാട്ടങ്ങളും മലനിരകളും പശ്ചിമഘട്ടത്തിന്റെ അപൂർവ സൗന്ദര്യവും  നിറയുന്നൊരു നാടാണ് മലയോര ഗ്രാമമായ വിതുര. വിതുരയിലെ കാടിനോട് ചേർന്നുള്ള ചെറിയ വെള്ളച്ചാട്ടങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. 

താവക്കൽ വെള്ളച്ചാട്ടം 
താവക്കൽ വെള്ളച്ചാട്ടം 
ധാരാളം ചെറു വെള്ളച്ചാട്ടങ്ങളും മലനിരകളും പശ്ചിമഘട്ടത്തിന്റെ അപൂർവ സൗന്ദര്യവും നിറയുന്നൊരു നാടാണ് മലയോര ഗ്രാമമായ വിതുര. പൊന്മുടിയിലേക്കും ബോണക്കാടിലേക്കും ഉള്ള യാത്രയ്ക്കിടയിൽ നിങ്ങളിൽ പലരും ഈ ഗ്രാമത്തെ കടന്നു പോയിട്ടുണ്ടാകും. നാടൻ ഭക്ഷണങ്ങൾക്ക് കൂടി പേരുകേട്ട വിതുരയിൽ കാടിനോട് ചേർന്നുള്ള ചെറിയ വെള്ളച്ചാട്ടങ്ങൾ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
അത്തരത്തിൽ ഒരു ചെറിയ വെള്ളച്ചാട്ടം പരിചയപ്പെടാം. താവക്കൽ വെള്ളച്ചാട്ടം. നദിയിൽ അധികം ഉയരത്തിലോ വലിയ പാറക്കെട്ടുകൾക്കിടയിലോ അല്ലാതെ ഒഴുകുന്ന ഒരു കുഞ്ഞൻ വെള്ളച്ചാട്ടം. മഴക്കാലത്ത് മാത്രം സമൃദ്ധിയിലേക്ക് നിറയുന്ന ഇവിടം വേനലിൽ വറ്റിപ്പോകും.
വിതുര ചന്തമുക്ക് നിന്നും വെറും 500 മീറ്റർ സഞ്ചരിച്ചാൽ താവക്കൽ വെള്ളച്ചാട്ടത്തിൽ എത്താം. വിതുരയിലേക്ക് പൊന്മുടിയിലേക്ക് ബോണക്കാടിലേക്ക് ഒക്കെ പോകുന്ന അതേ റൂട്ടിൽ തന്നെയാണ് ചന്തമുക്ക് എന്ന സ്ഥലം ഉള്ളത്.
വളരെ ശാന്തവും തിരക്ക് കുറഞ്ഞതുമായ ഒരു വിനോദസഞ്ചാര ഇടം കൂടിയാണ് താവക്കൽ. പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഒരു സ്ഥലം ആയതിനാൽ അധികം ആളുകൾ ഇവിടെ എത്താറില്ല. പലരും അടുത്തുള്ള പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളാണ് അന്വേഷിച്ചു പോകുന്നത്. കാനനഭംഗിയിൽ  മനസ്സ് കുളിർക്കുന്ന കാഴ്ചകൾ തേടിയെത്തുന്നവർക്ക് ധൈര്യമായി താവക്കലിൽ എത്താം.
advertisement
വിതുരയിലേക്കുളള യാത്ര, നാടൻ രീതിയിലുള്ള ഭക്ഷണങ്ങളും അതിനോടൊപ്പം ഉള്ള കഥകളും മേളങ്ങളും സന്ദർശകർക്ക് പ്രത്യേക ആകർഷണം നൽകുന്നു. ചെറുപുഴകളിൽ കുളിക്കാനും സമീപം ഉള്ള കാടുകളിൽ ഒരു ചെറു കാൽനട യാത്ര നടത്താനും താവക്കൽ വെള്ളച്ചാട്ടം ഒരു മനോഹര വേദിയാണ്. പ്രിയപ്പെട്ടവരുമായി ഒരുമിച്ചു ഈ സ്ഥലം സന്ദർശിക്കുക ഒരു മനോഹര അനുഭവം ആയിരിക്കും.
എന്നാൽ എപ്പോഴും ഓർമിപ്പിക്കുന്ന പോലെ താവക്കൽ വെള്ളച്ചാട്ടത്തിലേക്കുളള യാത്രയും, കരുതലോടെയും ശ്രദ്ധയോടെയും വേണമെന്നു പ്രത്യേകം ഓർമ്മിപ്പിക്കോണ്ടതില്ലല്ലോ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വിതുരയിലെ കുഞ്ഞൻ വെള്ളച്ചാട്ടം, അധികമാർക്കും അറിയാത്ത താവക്കൽ വെള്ളച്ചാട്ടം.
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement