പൊതു വിദ്യാലയങ്ങളിലെ മിടുക്കരെ ആദരിക്കുന്ന 'തിളക്കം': വിദ്യാഭ്യാസ രംഗത്ത് അരുവിക്കര 'തിളക്കം' കൂട്ടുന്നതിങ്ങനെ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
കഴിഞ്ഞ 5 വർഷമായി 'തിളക്കം' എന്ന പേരിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു വരികയാണ്.
അരുവിക്കരയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഓരോ വർഷവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടാൻ പ്രോത്സാഹനം ആകുന്ന ഒരു പരിപാടിയുണ്ട്, 'തിളക്കം'. കഴിഞ്ഞ അഞ്ചുവർഷമായി ഈ പരിപാടി സംഘടിപ്പിച്ചു വരുന്നു. ഇത്തവണ തിളക്കം പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത് റവന്യൂ മന്ത്രി കെ. രാജൻ ആയിരുന്നു. ജി. സ്റ്റീഫൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളിൽ നിന്നും 2025-ലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അരുവിക്കര മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകുന്ന തിളക്കം 2025 പ്രോഗ്രാം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികളായി സാമൂഹിക നിതി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള ഐ.എ.എസ്., പത്മശ്രീ ഡോ: ജെ. ഹരീന്ദ്രൻ നായർ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വി. വിജുമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ 5 വർഷമായി 'തിളക്കം' എന്ന പേരിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു വരികയാണ്. ഈ അഞ്ചു വർഷക്കാലവും രക്ഷിതാക്കളും, സ്കൂൾ അധ്യാപകരും പി.റ്റി.എ. കമ്മിറ്റികളും അരുവിക്കരയിലെ ജനങ്ങളും കുട്ടികൾക്ക് നൽകിയ പിന്തുണ ചെറുതല്ല. അരുവിക്കരയിലെ 15 സ്കൂളുകളിലായി 372 പ്രതിഭകളാണ് ആദരവ് ഏറ്റുവാങ്ങിയത്. അരുവിക്കരയിലെ 12 സ്കൂളുകൾ എസ്.എസ്.എൽ.സി. വിഭാഗത്തിൽ 100% വിജയം കൈവരിച്ചതിനുള്ള പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഉൾപ്പെടെ 1200-ഓളം പേർ ചടങ്ങിന് മോടി കൂട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 11, 2025 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പൊതു വിദ്യാലയങ്ങളിലെ മിടുക്കരെ ആദരിക്കുന്ന 'തിളക്കം': വിദ്യാഭ്യാസ രംഗത്ത് അരുവിക്കര 'തിളക്കം' കൂട്ടുന്നതിങ്ങനെ