advertisement

നൂറ്റാണ്ടുകളുടെ പെരുമയുമായി തൃകോട്ടിയൽ ശ്രീ മഹാദേവ ക്ഷേത്രം

Last Updated:

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പുനരുദ്ധരിക്കപ്പെട്ട ഈ മഹാക്ഷേത്രം ഭക്തിനിർഭരമായ ശിവരാത്രി ആഘോഷങ്ങൾക്കും ശാന്തസുന്ദരമായ ക്ഷേത്രക്കുളത്തിനും പേരുകേട്ടതാണ്.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലുള്ള കോട്ടുകാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ തൃകോട്ടിയൽ ശ്രീ മഹാദേവ ക്ഷേത്രം. ശ്രീ മഹാദേവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം തിരുവനന്തപുരം-നാഗർകോവിൽ ദേശീയപാതയിലെ കൂട്ടപ്പന ജംഗ്ഷനിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാവുന്ന ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് മനോഹരമായി പുനരുദ്ധരിച്ചത്. ഇതിൻ്റെ ഭാഗമായി 2018 ജനുവരിയിൽ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ കർമ്മവും ഭംഗിയായി നടന്നിരുന്നു.
പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളവും ഇപ്പോൾ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും പേറുന്ന തൃകോട്ടിയൽ ക്ഷേത്രം കോട്ടുകാൽ ഗ്രാമവാസികളുടെ ഐശ്വര്യത്തിൻ്റെ കേന്ദ്രമായാണ് അറിയപ്പെടുന്നത്.
ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷമായ ശിവരാത്രി വ്രതാനുഷ്ഠാനവും തിരുമഹോത്സവവും അതീവ ഭക്തിനിർഭരമായാണ് ആഘോഷിക്കാറുള്ളത്. വിളംബര ഘോഷയാത്ര, സമൂഹസദ്യ, താലപ്പൊലി, സമൂഹപൊങ്കാല എന്നിവയ്ക്ക് പുറമെ വൈവിധ്യമാർന്ന കലാപരിപാടികളും ഉത്സവത്തിൻ്റെ ഭാഗമായി നടക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രത്തിന് സാക്ഷിയായ ഈ പുണ്യസങ്കേതം ഭക്തജനങ്ങൾക്ക് ശാന്തിയും സമാധാനവും നൽകുന്ന ഒരു മഹാക്ഷേത്രമായി ഇന്ന് നിലകൊള്ളുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
നൂറ്റാണ്ടുകളുടെ പെരുമയുമായി തൃകോട്ടിയൽ ശ്രീ മഹാദേവ ക്ഷേത്രം
Next Article
advertisement
തമിഴ്‌നാട് കോൺഗ്രസ് 27 പേരുടെ സ്ഥാനാർത്ഥിപട്ടികയിൽ കന്യാകുമാരി വിളവൻകോട് CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി
തമിഴ്‌നാട് കോൺഗ്രസ് 27 പേരുടെ സ്ഥാനാർത്ഥിപട്ടികയിൽ കന്യാകുമാരി വിളവൻകോട് CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി
  • തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് 27 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു

  • കന്യാകുമാരി ജില്ലയിലെ കിള്ളിയൂർ, വിളവൻകോട്, കൊളച്ചൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും

  • വിളവൻകോട് സീറ്റിൽ CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ. ടി.ടി പ്രവീൺ സ്ഥാനാർത്ഥിയാകും

View All
advertisement