ഓണം ഷോപ്പിംഗ് നഗരസഭയിൽ നിന്നായാലോ? വിലക്കുറവിൻ്റെ മേളയൊരുക്കി തിരുവനന്തപുരം നഗരസഭ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
വിപണിയിൽ വെളിച്ചെണ്ണ മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ ഓണ ബജറ്റിൽ താളം തെറ്റി പോകുന്നത് സാധാരണക്കാർക്ക് തന്നെയാണ്. ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങായി മാറുകയാണ് തിരുവനന്തപുരം നഗരസഭ ഒരുക്കുന്ന ഓണ സഹകരണ വിപണി.
ഓണം എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. പലചരക്ക് സാധനങ്ങളും, തുണിത്തരങ്ങളും ഒക്കെ വാങ്ങിയാൽ മാത്രമല്ലേ ഓണം എത്തുകയുള്ളൂ എന്ന് ചിന്തിക്കുന്നവരാണ് സാധാരണക്കാരിൽ ഏറേയും. പുത്തൻ ഉടുപ്പും ഓണസദ്യയും ഒക്കെ മലയാളിക്ക് എങ്ങനെയാണ് ഒഴിവാക്കാനാവുക? എത്ര വിലക്കയറ്റം എന്നു പറഞ്ഞാലും കാണം വിറ്റും ഓണം ഉണ്ണണം എന്നുള്ള ആ പഴയ ശീലത്തിൽ നാമെല്ലാവരും ഓണത്തെ അടിപൊളിയായി വരവേൽക്കും.
വിപണിയിൽ വെളിച്ചെണ്ണ മുതൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ ഓണ ബജറ്റിൽ താളം തെറ്റി പോകുന്നത് സാധാരണക്കാർക്ക് തന്നെയാണ്. ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങായി മാറുകയാണ് തിരുവനന്തപുരം നഗരസഭ ഒരുക്കുന്ന ഓണ സഹകരണ വിപണി.
ഓണത്തോട് അനുബന്ധിച്ച് 'തിരുവനന്തപുരം സിറ്റി കോർപ്പറേഷൻ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ' നേതൃത്വത്തിൽ കൺസ്യൂമർഫെഡിൻ്റെ സഹകരണത്തോടെ നഗരസഭ മെയിൻ ഓഫീസിൽ ആരംഭിച്ച ഓണം സഹകരണ വിപണി 2025 നഗരസഭ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സംസ്ഥാന സർക്കാർ സബ്‌സിഡിയോടെ മെയിൻ ഓഫീസിലെ ഔട്ട്ലെറ്റിൽ ലഭ്യമാണ്. വിലക്കുറവിൽ ലഭിക്കുന്ന ഇത്തരം വിപണികൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് നഗരവാസികൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 29, 2025 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഓണം ഷോപ്പിംഗ് നഗരസഭയിൽ നിന്നായാലോ? വിലക്കുറവിൻ്റെ മേളയൊരുക്കി തിരുവനന്തപുരം നഗരസഭ