ഭരണഭാഷ അവബോധ പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം കളക്ടറേറ്റ്
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
തിരുവനന്തപുരം ജില്ലയിലെ ജില്ലാ ഓഫീസർമാർക്കാണ് ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചത്.
ഭരണഭാഷ മലയാളമാക്കുന്ന ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ഉത്സാഹത്തോടു കൂടി ഇതിനായി പ്രവർത്തിക്കണമെന്നും കളക്ടർ അനുകുമാരി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ ജില്ലാ ഓഫീസർമാർക്കായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പിൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഭരണരംഗത്ത് ഭാഷ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും പാണ്ഡിത്യം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാകരുത് ഭരണരംഗമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഭാഷാ വിദഗ്ധൻ ആർ ശിവകുമാർ അഭിപ്രായപ്പെട്ടു. ഭരണഭാഷാവബോധ പരിപാടിയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഒറ്റ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നതായിരിക്കണം ഭരണഭാഷ. ഭരണരംഗത്ത് ധാരാളം പദങ്ങളിലും പ്രയോഗങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ അന്തസ്സിനെ ഇകഴ്ത്തുന്ന പദങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഒരു വ്യക്തിയുടെ അവകാശത്തിൻ്റെ പദമാണ് ഭാഷ. മാതൃഭാഷ ഭരണഭാഷയാക്കുന്നതിന് കേരളത്തെ പോലെ പരിശ്രമിച്ച മറ്റ് സംസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഏറ്റവും ലളിതമായി ഭാഷ ഉപയോഗിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് എഡിഎം ബീന പി ആനന്ദ് പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ സെക്രട്ടറി കെ കെ ബാലഗോപാൽ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തിരുവനന്തപുരം ജില്ലയിലെ ജില്ലാ ഓഫീസർമാർക്കാണ് ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 11, 2025 11:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഭരണഭാഷ അവബോധ പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം കളക്ടറേറ്റ്








