advertisement

പാരമ്പര്യ പൂജയിൽ നിന്ന് മാറാതെ ഒരു ഗോത്രവർഗ്ഗ ക്ഷേത്രം

Last Updated:

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വെള്ളാണിക്കൽ പാറയുടെ മുകളിലുള്ള അതിമനോഹരമായ വെള്ളാണിക്കൽ പാറമുകൾ ആയിരവില്ലി ക്ഷേത്രം വേറിട്ട ഒരു ആത്മീയ അന്തരീക്ഷം പകരാൻ കഴിയുന്ന ഒരിടമാണ്.

+
ക്ഷേത്രം

ക്ഷേത്രം

വലിയ പാറകളുടെ മുകളിലും മലമുകളിലും ഒക്കെ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നു എന്ന പ്രത്യേകത പല ദക്ഷിണേന്ത്യൻ ഗ്രാമങ്ങൾക്കും ഉണ്ട്. തമിഴ്നാട്ടില് ഇത്തരം അതിമനോഹരമായ ക്ഷേത്രങ്ങൾ  ധാരാളം കാണാൻ സാധ്യമാണ്. കേരളത്തിലും കുറവല്ല. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വെള്ളാണിക്കൽ പാറയുടെ മുകളിലും ഇത്തരതിലുള്ള അതിമനോഹരമായ ഒരു ക്ഷേത്രമുണ്ട്. വെള്ളാണിക്കൽ പാറമുകൾ ആയിരവില്ലി ക്ഷേത്രം.
ആയിരവില്ലി ക്ഷേത്രം
വേറിട്ട ഒരു ആത്മീയ അന്തരീക്ഷം പകരാൻ കഴിയുന്ന ക്ഷേത്രം കൂടിയാണ് ആയിരവില്ലി ക്ഷേത്രം. വെള്ളാണിക്കൽ പാറ ഒരുക്കുന്ന ദൃശ്യഭംഗിക്കൊപ്പം അമ്പലം പകരുന്ന മനോഹരമായ പ്രാർത്ഥന അന്തരീക്ഷം കൂടിയാകുമ്പോൾ  ഓരോ ഭക്തനും വേറിട്ട അനുഭവമാണ് ഈ ക്ഷേത്രം സമ്മാനിക്കുന്നത്.
ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ആയിരവില്ലി ക്ഷേത്രം. ഗോത്ര വർഗ്ഗക്കാരുടെ പാരമ്പര്യ രീതിയിലുള്ളതും തനതുമായ പൂജകൾ ഇപ്പോഴും മാറ്റമില്ലാതെ ഇവിടെ തുടർന്ന് വരുന്നു. വെള്ളാണിക്കൽ ശ്രീ വനദുർഗ്ഗാദേവീ ക്ഷേത്രം സമീപമുള്ള മറ്റൊരു ക്ഷേത്രമാണ്.
advertisement
ധാരാളമായി വെെഡൂര്യ ഖനനം പണ്ടുകാലങ്ങളിൽ നടന്നിരുന്ന പ്രദേശമായിരുന്നു വെള്ളാണിക്കൽ. വെള്ള മാണിക്ക്യക്കല്ലുകളുടെ നാട് എന്ന പഴമക്കാരുടെ വാമൊഴി പിന്നീട് വെള്ളാണിക്കൽ എന്നായി മാറുകയായിരുന്നു എന്നാണ് വിശ്വാസം.
ദിവസേന നിരവധി ഭക്തരെത്തുന്ന ക്ഷേത്രം ആണിത്. ക്ഷേത്ര നിർമ്മിതിക്കപ്പുറം ഇവിടത്തെ മനോഹരമായ അന്തരീക്ഷം തന്നെയാണ് എടുത്തു പറയേണ്ടത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പാരമ്പര്യ പൂജയിൽ നിന്ന് മാറാതെ ഒരു ഗോത്രവർഗ്ഗ ക്ഷേത്രം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement