ആദ്യ 'പരാതി രഹിത' മണ്ഡലമാകാൻ ഒരുങ്ങി വാമനപുരം

Last Updated:

കോടതിയിൽ നിർബന്ധമായും ഫയൽ ചെയ്യേണ്ടതില്ലാത്ത ക്രിമിനൽ, പോക്സോ കേസുകളൊഴികെ സിവിൽ കേസുകൾക്കും കുടുംബകോടതി വ്യവഹാരങ്ങൾക്കും ഇവിടെ നിന്ന് പരിഹാരമുണ്ടാകും.

യോഗത്തിൽ നിന്ന്
യോഗത്തിൽ നിന്ന്
പൊതുജനങ്ങൾക്ക് നിത്യേനയുണ്ടാകുന്ന വിവിധ തർക്കങ്ങൾക്കും പരാതികൾക്കും ഇനി ഓഫീസുകളും കോടതിയും കയറിയിറങ്ങേണ്ട. വാമനപുരം നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കാണ് ഇനി മുതൽ പരാതി പരിഹാരത്തിനായി നെട്ടോട്ടം ഓടേണ്ട അവസ്ഥയ്ക്ക് മോചനം ലഭ്യമാകുന്നത്. ഓഫീസുകൾ തോറും കയറിയിറങ്ങാതെ 'ഗ്രാമ കോടതി'യിൽ എത്തിയാൽ പരാതി പരിഹരിക്കപ്പെടും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി മുഖേന ജഡ്ജിമാരുടെ സാന്നിദ്ധ്യത്തിൽ പരാതികളും തർക്കങ്ങളും പരിഹരിക്കാൻ 'ഗ്രാമകോടതി' എന്ന പേരിൽ സ്ഥിരം പരാതി പരിഹാര അദാലത്ത് വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട് ബ്ലോക്ക് ഓഫീസിൽ സജ്ജമാകും.
ജനുവരി 18ന് ഗ്രാമകോടതിയുടെ ഉദ്ഘാടനവും ആദ്യ അദാലത്തും നിയമ സാക്ഷരതാ ക്യാമ്പെയിനിൻ്റെ ഉദ്ഘാടനവും നടക്കും. പ്രത്യേക പീപ്പിൾസ് കോർട്ട്  ഇതിനുവേണ്ടി തയ്യാറാകും. മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് അദാലത്ത്. അദാലത്തിന് മുന്നോടിയായി പഞ്ചായത്തുകളിൽ പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള പരാതിപ്പെട്ടികൾ സ്ഥാപിക്കും. അദാലത്തിന് ഒരാഴ്ച മുമ്പു വരെ ലഭിക്കുന്ന പരാതികൾ ലീഗൽ സർവീസ് ടീം ശേഖരിച്ച് പരാതിക്കാർക്ക് നോട്ടീസയച്ച് അദാലത്തിൽ വിളിച്ചുവരുത്തും. കോടതിയിൽ നിർബന്ധമായും ഫയൽ ചെയ്യേണ്ടതില്ലാത്ത ക്രിമിനൽ, പോക്സോ കേസുകളൊഴികെ സിവിൽ കേസുകൾക്കും കുടുംബകോടതി വ്യവഹാരങ്ങൾക്കും ഇവിടെ നിന്ന് പരിഹാരമുണ്ടാകും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെയുള്ള വിശദപരാതി ഫോൺ നമ്പരടക്കം പഞ്ചായത്ത്, ബ്ലോക്ക് കേന്ദ്രങ്ങളിലുള്ള പരാതിപ്പെട്ടികളിൽ നിക്ഷേപിക്കണം. സേവനങ്ങൾ പൂർണമായും സൗജന്യമാണ്. വോളൻ്റിയർമാർക്കുള്ള ക്ലാസുകളും കുടുംബശ്രീ സി ഡി എസ്, എ ഡി എസ് ഭാരവാഹികൾക്കുള്ള പഞ്ചായത്തുതല ക്ലാസുകളും പൂർത്തിയായി.
advertisement
ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജ് ഷംനാദ്, വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റ് ജി കോമളം, വൈസ് പ്രസിഡൻ്റ് എസ് എം റാസി, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി സി ആർ രാജീവിനാണ് ഏകോപന ചുമതല.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആദ്യ 'പരാതി രഹിത' മണ്ഡലമാകാൻ ഒരുങ്ങി വാമനപുരം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement