തിരുവഞ്ചൂർ രാധാകൃഷ്ണന് 70; ആഘോഷങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് കോട്ടയത്തിന്റെ എം എൽ എ
- Published by:Anuraj GR
- news18-malayalam
Last Updated:
വീട്ടിൽ പോലും പതിവില്ലാത്ത ഒന്നായിരുന്നു ഇതെന്ന് പറഞ്ഞുകൊണ്ട് ആദ്യം ഒന്ന് ഒഴിയാൻ നോക്കി. പ്രസ് ക്ലബ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റ്യൻ നിർബന്ധിച്ചതോടെ ഒടുവിൽ വഴങ്ങി.
കോട്ടയം: രാഷ്ട്രീയത്തിൽ വിജയകരമായ അടവുകൾ പയറ്റി മുന്നോട്ടു പോകുന്നതിനിടയിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തൻറെ എഴുപതാം പിറന്നാളിലേക്ക് എത്തിയത്. വ്യാഴാഴ്ചയായിരുന്നു തിരുവഞ്ചൂരിന് 70 വയസ് തികഞ്ഞത്. പതിവുപോലെ ഒരു ദിവസം മാത്രമായിരുന്നു തിരുവഞ്ചൂരിന് പിറന്നാൾദിനം. മണ്ഡലത്തിൽ നിറയെ പരിപാടികൾ. ഇതിനിടെ കോട്ടയം പ്രസ് ക്ലബ്ബിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി കേക്ക് മുറിച്ചു.
വീട്ടിൽ പോലും പതിവില്ലാത്ത ഒന്നായിരുന്നു ഇതെന്ന് പറഞ്ഞുകൊണ്ട് ആദ്യം ഒന്ന് ഒഴിയാൻ നോക്കി. പ്രസ് ക്ലബ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റ്യൻ നിർബന്ധിച്ചതോടെ ഒടുവിൽ വഴങ്ങി.
1949 ഡിസംബർ 26ന് കോട്ടയം നഗരത്തിന് സമീപമുള്ള തിരുവഞ്ചൂരിൽ ആണ് ജനനം. ബാലജനസഖ്യത്തിലൂടെയും കെഎസ്‌യുവിലൂടെയും കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു. 1967 കെഎസ്‌യു സംസ്ഥാന അധ്യക്ഷനായി. 78ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്. ആറു തവണ എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നാലു തവണയും വിജയിച്ചത് പത്തനംതിട്ട ജില്ലയിലെ അടൂർ മണ്ഡലത്തിൽനിന്ന്.
advertisement
ഓരോതവണയും ഭൂരിപക്ഷം കൂടിയായിരുന്നു തിരുവഞ്ചൂരിന്റെ വിജയം. കോട്ടയത്ത് എത്തിയപ്പോഴും സ്ഥിതി മാറിയില്ല. 2011ൽ വി എൻ വാസവനോട് കഷ്ടിച്ച് ജയിച്ച തിരുവഞ്ചൂർ 2016 ആയപ്പോൾ അപ്പോൾ ഭൂരിപക്ഷം 33632 ആക്കി. രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ കേരളത്തിൻറെ ആഭ്യന്തരമന്ത്രിയായി ഉൾപ്പടെ പ്രവർത്തിച്ച തിരുവഞ്ചൂർ പിന്നീട് വിവാദങ്ങളിൽ പെട്ടു. 70 പിന്നിടുമ്പോഴും ചുറുചുറുക്കോടെ രാഷ്ട്രീയ രംഗത്ത് കൂടുതൽ ഊർജസ്വലനാകുകയാണ് ഈ കോട്ടയംകാരൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 27, 2019 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവഞ്ചൂർ രാധാകൃഷ്ണന് 70; ആഘോഷങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് കോട്ടയത്തിന്റെ എം എൽ എ









