വെള്ളവസ്ത്രം ധരിച്ച ബൈക്ക്‌ യാത്രികനുമേൽ ചെളി തെറിപ്പിച്ച 'എംഎസ് മേനോന്' 1000 രൂപ പിഴ

Last Updated:

അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ബസുകാരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കിയത്

വെള്ളവസ്ത്രം ധരിച്ച ബൈക്ക്‌ യാത്രികനുമേൽ ചെളി തെറിപ്പിച്ച ബസിന് 1000 രൂപ പിഴ. ത്യശൂർ ചേർപ്പ് കരുവന്നൂർ രാജ കമ്പനി സ്റ്റോപ്പിനു സമീപം ശനിയാഴ്ച രാവിലാണ് സംഭവം. വെള്ളാങ്ങല്ലൂർ സ്വദേശി അബ്ദുൾജബ്ബാർ എന്നയാൾ ചൊവ്വൂരിലേക്ക്‌ വരുന്നതിനിടെ ചെറിയപാലത്തിനും രാജ സ്റ്റോപ്പിനും ഇടയ്ക്ക് എത്തിയപ്പോൾ പിറകിൽ വന്നിരുന്ന 'എംഎസ് മേനോൻ' എന്ന സ്വകാര്യ ബസ് കുഴിയിൽ ചാടി ഇയാളുടെ ദേഹത്ത് ചെളി തെറിപ്പിച്ച് കടന്നുപോയി.
വെള്ളവസ്ത്രം ധരിച്ചിരുന്ന ജബ്ബാറിന്റെ യാത്ര ഇതോടെ തടസ്സപ്പെട്ടു. തുടർന്ന് ഇയാൾ ബസ് പിന്തുടർന്ന് രാജ കമ്പനി സ്റ്റോപ്പിൽ ബസിനു മുന്നിൽ ബൈക്കുവെച്ച് തടഞ്ഞു. ഇത് തർക്കത്തിനിടയാക്കി. നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു. ബൈക്ക് യാത്രികന് നഷ്ടപരിഹാരമായി 1000 രൂപ നൽകാൻ ആവശ്യപ്പെട്ടു. ഇത് ബസ് ജീവനക്കാർ അംഗീകരിച്ചില്ല. തുടർന്ന് ചേർപ്പ് പൊലീസ് സ്ഥലത്തെത്തുകയും ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസുകാരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
advertisement
Summary : Private bus operators MS Menon fined Rs 1000 for reckless driving as a bike rider complained of staining his white dress
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെള്ളവസ്ത്രം ധരിച്ച ബൈക്ക്‌ യാത്രികനുമേൽ ചെളി തെറിപ്പിച്ച 'എംഎസ് മേനോന്' 1000 രൂപ പിഴ
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement