മലപ്പുറത്ത് ഗൃഹനാഥൻ വീടിന് തീവച്ചു; മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു, മക്കൾക്ക് പരിക്ക്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്.
മലപ്പുറം മാറാഞ്ചേരി കാഞ്ഞിരമുക്കിൽ ഗൃഹനാഥൻ വീടിന് തീവച്ചു. മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു. മക്കൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗൃഹനാഥനായ ഏറാട്ട് വീട്ടിൽ മണികണ്ഠൻ (50), ഇയാളുടെ ഭാര്യ റീന (42), മണികണ്ഠന്റെ അമ്മയായ സരസ്വതി(70) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. മണികണ്ഠന്റെ മക്കളായ അനിരുദ്ധൻ (20), നന്ദന(22) എന്നിവരെ പൊള്ളലേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്. മണികണ്ഠൻ കിടപ്പുമുറിയൽ സ്വയം പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു. ഇത് വ്യക്തമാക്കി മരിക്കും മുൻപ് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടിലെ കൂട്ട നിലവിള കേട്ട് അയൽ വാസികളാണ് ആദ്യം ഓടി എത്തിയത്. വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയിറി പൊള്ളലേറ്റ മൂന്ന് പേരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സംഭവ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
September 04, 2024 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ഗൃഹനാഥൻ വീടിന് തീവച്ചു; മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു, മക്കൾക്ക് പരിക്ക്