Assembly Election 2021| കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് താമരക്കെന്ന് പരാതി; വോട്ടെടുപ്പ് നിര്‍ത്തിവച്ചു 

Last Updated:

പരിശോധനകൾക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വോട്ടിങ് പുനരാരംഭിച്ചു.

വയനാട് കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകൾ താമര ചിഹ്നത്തിന് പോകുന്നതായി പരാതി ഉയർന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പരാതിക്കാരായ മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇതോടെ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. പരിശോധനകൾക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വോട്ടിങ് പുനരാരംഭിച്ചു.
കളക്ടറേറ്റില്‍നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വോട്ടിങ് യന്ത്രം പരിശോധിച്ചു. പത്ത് സ്ത്രീകളെയും പത്ത് പുരുഷന്‍മാരെയും കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കൽപറ്റ കമ്പളക്കാട് ഗവ. യുപി സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് രാവിലെ 9.45 ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കംചെയ്തു.
advertisement
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 43.3 ശതമാനം വോട്ടുകളാണ് പോൾ ചെയ്തത്. തെരഞ്ഞെടുപ്പ് ദിനത്തിലും ശബരിമലയാണ് പ്രചാരണ വിഷയം. മുഖ്യമന്ത്രിയുടെ പ്രസ്താവനയും പ്രതികരണവും ചര്‍ച്ചയായി. അയ്യപ്പനും ദേവഗണവും എല്‍ഡിഎഫിനൊപ്പമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളും അപവാദ പ്രചരണങ്ങളും ജനം തള്ളിക്കളഞ്ഞു. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ജനങ്ങളെ ഭയന്നാണ് ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്റെ മലക്കം മറിച്ചിലെന്ന് ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. എ കെ ആന്റണിയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പനോട് മാപ്പ് പറയണമെന്ന് ആന്റണി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിശ്വാസികളിലുണ്ടാക്കിയ മുറിവ് ഇതുവരെ ഉണങ്ങിയില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ലെന്നായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം.
advertisement
മുഖ്യമന്തിയുടെ പ്രസ്താവനയെ അനുകൂലിച്ച് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. വോട്ട് ഉണ്ടായിരുന്നുവെങ്കില്‍ ദൈവത്തിന്റെ വോട്ട് ഇടത് മുന്നണിക്ക് ലഭിക്കുമായിരുന്നെന്ന് കോടിയേരി പറഞ്ഞു. ശബരിമല വിവാദത്തിന് ശേഷം ഒരുപാട് വെള്ളം പുഴയിലൂടെ ഒഴുകി പോയെന്നായിരുന്നു ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021| കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് താമരക്കെന്ന് പരാതി; വോട്ടെടുപ്പ് നിര്‍ത്തിവച്ചു 
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement