ആലപ്പുഴ: കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു. കാർത്തികപ്പള്ളി മഹാദേവി കാട് പാരൂർ പറമ്പിൽ ദേവപ്രദീപ്( 14), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു നാരായണൻ (15), ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണ (14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെയാണ് മൂവരെയും കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികൾ കായലിനരികിൽ നിൽക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. വീട്ടിലെത്താത്തതിനെ തുടർന്ന് സന്ധ്യയോടെ വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.
Also read- അടയാളപ്പെടുത്തുക കാലമേ; ഇനി കാശുപോകാൻ ഈ റോഡിലൊക്കെ ക്യാമറ കണ്ണു തുറക്കും
തുടർച്ചയായി ഫോൺ ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്. തുടർന്ന്, കായംകുളത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചിൽ തുടർന്നു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്ന് മൃതദേഹങ്ങളും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alappuzha, Death, School student died