advertisement

അച്ഛൻ ഓടിച്ചിരുന്ന ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുവയസുകാരൻ മരിച്ചു

Last Updated:

പറവൂർ കൊല്ലാപറമ്പിൽ ലാൻസണിന്റെ മകൻ ലിയോൺ ആണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ (Alappuzha Bypass) കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, അച്ഛനോടിച്ച ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന മൂന്നു വയസുകാരൻ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. പറവൂർ കൊല്ലാപറമ്പിൽ ലാൻസണിന്റെ മകൻ ലിയോൺ ആണ് മരിച്ചത്.
ഓട്ടോ ഓടിച്ചിരുന്ന ലാൻസൺ, യാത്ര ചെയ്തിരുന്ന പുന്നപ്ര തയ്യിൽ ഹൗസിൽ സെബാസ്റ്റ്യന്റെ മകൾ ലിജ (38), പുന്നപ്ര തയ്യിൽ ഹൗസിൽ റജിയുടെ മക്കളായ ആകാശ് (6), മേഘ (9), പൂങ്കാവ് കല്യാണി നിവാസിൽ വിപിൻ വിനയന്റെ മകൾ ധ്വനി (6) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ലാൻസണെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
advertisement
ഇന്നലെ വൈകിട്ട് ആറരയോടെ ബാപ്പുവൈദ്യർ ജംഗ്ഷന് സമീപം ബൈപ്പാസ് ഫ്ലൈ ഓവറിലായിരുന്നു അപകടം. പൂങ്കാവിൽ മരണവീട്ടിൽ പോയതിനു ശേഷം ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും എതിർദിശയിൽ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോയിലിടിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ലിജിയയാണ് ലിയാന്റെ മാതാവ്. സഹോദരങ്ങൾ: ലിൻസി, ലിസ്മരിയ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അച്ഛൻ ഓടിച്ചിരുന്ന ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുവയസുകാരൻ മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement