പിതാവ് ഓടിച്ച ഓട്ടോ രണ്ടര വയസ്സുകാരിയെ ഇടിച്ചു; ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം അപകടത്തിൽപ്പെട്ടു കുട്ടി മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വീട്ടുമുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടയിൽ കുട്ടി വാഹനത്തിന്റെ അടിയിൽ അകപ്പെടുകയായിരുന്നു
ഇടുക്കി:വീട്ടുമുറ്റത്ത് പിതാവ് ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു അപകടം.
വീട്ടുമുറ്റത്ത് പിതാവ് ഓട്ടോറിക്ഷ തിരിക്കുന്നതിനിടയിൽ കുട്ടി വാഹനത്തിന്റെ അടിയിൽ അകപ്പെടുകയായിരുന്നു. ഉടനെ തന്നെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം വീണ്ടും അപകടത്തിൽപ്പെട്ടു.
കുട്ടിയെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇരിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Rabies | ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു
തൃശൂർ: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
advertisement
ഒരുമാസം മുമ്പ് കാട്ടില്‍വെച്ചാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഴളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
തെരുവുനായയുടെ കടിയേറ്റതിന് ശേഷം ഇവര്‍ ചികിത്സ തേടിയിരുന്നില്ല എന്നാണ് വിവരം. വാക്‌സിന്‍ ഉള്‍പ്പെടെ സ്വീകരിച്ചിരുന്നില്ല. ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കടിയേറ്റിരുന്നുവെങ്കിലും അവര്‍ ചികിത്സ തേടിയിരുന്നു. അതിനാല്‍ അവര്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2022 9:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിതാവ് ഓടിച്ച ഓട്ടോ രണ്ടര വയസ്സുകാരിയെ ഇടിച്ചു; ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം അപകടത്തിൽപ്പെട്ടു കുട്ടി മരിച്ചു


