advertisement

കാസർകോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

Last Updated:

രാത്രി 8.30 യോടെയായിരുന്നു അപകടം

കാസർഗോഡ് നീലേശ്വരം കൊല്ലം പാറ
മഞ്ഞളക്കാട് കാറും , ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോർ, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു.
കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
കെ എസ് ഇ ബി കരാർ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർകോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു
Next Article
advertisement
വൈറൽ മൊണാലിസയ്ക്ക് 18 വയസ്സായില്ലെന്ന് ജനന സർട്ടിഫിക്കറ്റ്; മധ്യപ്രദേശ് പൊലീസ് കേസെടുക്കും
വൈറൽ മൊണാലിസയ്ക്ക് 18 വയസ്സായില്ലെന്ന് ജനന സർട്ടിഫിക്കറ്റ്; മധ്യപ്രദേശ് പൊലീസ് കേസെടുക്കും
  • മോണാലിസയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റിൽ 2009 ഡിസംബർ 30 ജനനതീയതിയാണെന്ന് രേഖയുണ്ട്

  • മധ്യപ്രദേശ് പൊലീസ് പ്രായപൂർത്തിയാകാത്ത മോണാലിസയുടെ വിവാഹത്തിൽ കേസെടുക്കാൻ തയ്യാറെടുക്കുന്നു

  • മോണാലിസയുടെ മാതാപിതാക്കൾ പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി നൽകി

View All
advertisement