advertisement

തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം; 'സി-വിജിൽ' ആപ്പിലൂടെ നടപടി 60 മിനിറ്റിനുള്ളിൽ

Last Updated:

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ തടയാൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന 'സി-വിജിൽ' ആപ്പിനെക്കുറിച്ചും, രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്ന 'സുവിധ' ആപ്പിനെക്കുറിച്ചും അറിയാം.

Suvidha App 
Suvidha App 
പൊതുജനങ്ങള്‍ക്ക് പരാതി പറയാനായി 'സി വിജില്‍' ആപ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിൻ്റെയും ബാനറിൻ്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആര്‍ക്കും പരാതി അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ നടത്തുന്നതിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ സംവിധാനമാണ് സുവിധ ആപ്പ്. ഈ ആപ്പ് പ്രധാനമായും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളുമാണ് ഉപയോഗിക്കുക.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനുമതികൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് സുവിധ ആപ്പിൻ്റെ പ്രധാന ലക്ഷ്യം. ഒരു റാലി, പൊതുയോഗം, റോഡ് ഷോ എന്നിവ സംഘടിപ്പിക്കാൻ പോലീസ് അനുമതി, ഗ്രൗണ്ട് അനുമതി, ശബ്ദ സംവിധാനത്തിന് അനുമതി തുടങ്ങിയ നിരവധി അനുമതികൾ ആവശ്യമാണ്. മുൻകാലങ്ങളിൽ ഈ അനുമതികൾ ലഭിക്കാൻ വിവിധ ഓഫീസുകളെ സമീപിക്കണമായിരുന്നു. എന്നാൽ സുവിധ ആപ്പ് ആരംഭിച്ചതോടെ എല്ലാ സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ തന്നെ ലഭ്യമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം; 'സി-വിജിൽ' ആപ്പിലൂടെ നടപടി 60 മിനിറ്റിനുള്ളിൽ
Next Article
advertisement
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
  • സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയിൽ നിന്ന് 14.90 രൂപയായി 19.2% വർദ്ധനവാണ് ഉണ്ടായത്

  • ഓർഡറിന് 2.40 രൂപ അധികം നൽകേണ്ടതായ മാറ്റം ഇറ്റേണൽ ലിമിറ്റഡ് പ്രഖ്യാപിച്ചു, GST ഒഴിവാക്കി

  • റെസ്റ്റോറന്റുകളും ഡെലിവറി പങ്കാളികളും എണ്ണവില വർദ്ധനവിൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന

View All
advertisement