തൃശൂർ പൂരം കലക്കലിൽ വീഴ്ച തിരുവമ്പാടി ദേവസ്വത്തിന് എന്ന് അന്വേഷണ റിപ്പോർട്ട്; ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി
- Published by:Rajesh V
- news18-malayalam
Last Updated:
16 മാസമെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകളാണ് പ്രശ്നത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ
തൃശൂർ പൂരം കലക്കലിൽ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോര്‍ട്ടിൽ പരാമർശമില്ലെന്നാണ് വിവരം. 16 മാസമെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകളാണ് പ്രശ്നത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.
മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങൾ ഉയര്‍ത്തികൊണ്ടാണ് റിപ്പോര്‍ട്ട്. ഏകപക്ഷീയ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കണ്ടെത്തൽ. തൊട്ടു മുന്നിലുള്ള പൂരത്തിനിടയിലും പൊലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപി തലയോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.
തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്നതിനാൽ വിഷയത്തില്‍ അന്തിമതീരുമാനം ഉടൻ ഉണ്ടാകില്ല. സിസിടിവി, ഫോൺ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണ് വിശദീകരണം.
advertisement
Summary: The Special Investigation Team (SIT) has submitted its report on the disruption of the 2024 Thrissur Pooram, clearing police officials of any conspiracy. After a 16-month-long investigation, the report was handed over to the Crime Branch ADGP. The report primarily blames the Thiruvambady Devaswom, stating that their "unilateral decisions" and rigid stance led to the crisis during the festival.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 13, 2026 10:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ പൂരം കലക്കലിൽ വീഴ്ച തിരുവമ്പാടി ദേവസ്വത്തിന് എന്ന് അന്വേഷണ റിപ്പോർട്ട്; ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി









