ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞദിവസം ടി പി കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോൾ നൽകിയിരുന്നു
കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും വീണ്ടും പരോൾ. 15 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ഇരുവർക്കും നൽകിയിരിക്കുന്നത് സ്വാഭാവിക പരോൾ ആണെന്നാണ് ജയിൽ വകുപ്പ് നൽകുന്ന വിശദീകരണം. ജയിൽച്ചട്ടം അനുസരിച്ചാണ് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പായതിനാൽ ആർക്കും പരോൾ നൽകിയിരുന്നില്ല, ഇപ്പോൾ ആവശ്യപ്പെട്ടവർക്കെല്ലാം പരോൾ നൽകിയെന്നും ജയിൽ വകുപ്പ് പറഞ്ഞു. കഴിഞ്ഞദിവസം ടി പി കേസിലെ മറ്റൊരു പ്രതിയായ ടി കെ രജീഷിനും പരോൾ നൽകിയിരുന്നു.
ഒരു വർഷം ജയിലിൽ കിടക്കുന്നവർക്ക് 60 ദിവസം പരോൾ നൽകാമെന്ന് ചട്ടമുണ്ടെന്നാണ് ജയിൽ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ടി പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. മുഹമ്മദ് ഷാഫിക്ക് കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ നാലാം പ്രതി ടി രജീഷിനു കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. രജീഷിന് ഏതാനും മാസം മുൻപ് ആയുർവേദ ചികിത്സയ്ക്കും പരോൾ നൽകി. കേസിലെ പ്രതികൾക്കെല്ലാം അനർഹമായി പരോളും ആനൂകൂല്യങ്ങളും നൽകുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് വീണ്ടും പരോൾ നൽകിയത്.
advertisement
Summary: Mohammed Shafi and Shinoj, convicts in the TP Chandrasekharan murder case, have been granted parole again. A 15-day parole has been sanctioned for both. The Prison Department explained that they were granted "ordinary parole" in accordance with the law. Officials stated that the parole was allowed as per the existing prison rules and regulations.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 22, 2025 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്










