പാലക്കാട്: പാലക്കാട് ഉത്സവത്തിനിടെ ആന വിരണ്ടോടി. പാടൂർ വേലക്കിടെയാണ് ആന വിരണ്ടോടിയത്. കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് വിരണ്ടോടിയത്. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടിയത്.
ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ അപകടം ഒഴിവായി. പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയത്. ഒന്നാം പാപ്പാൻ നെന്മാറ കരിമ്പാറ സ്വദേശി രാമൻന് പരുക്കേറ്റു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.