• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned | വിഴിഞ്ഞത്തു കടലില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

Drowned | വിഴിഞ്ഞത്തു കടലില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

ഒപ്പമുണ്ടായിരുന്ന സൂഫിയാന്‍ എന്ന കുട്ടിയെ രക്ഷപ്പെടുത്തി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു(Drowned). കുളിക്കാനിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശികളായ മെഹ്‌റൂഫ്(12), നിസാര്‍(13) എന്നിവരാണ് മരിച്ചത്(Death). ഒപ്പമുണ്ടായിരുന്ന സൂഫിയാന്‍ എന്ന കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടികള്‍ വിഴിഞ്ഞം ഐബിയുടെ ഭാഗത്ത് കടലില്‍ ഇറങ്ങുകയായിരുന്നു.

    Attack | തകരാര്‍ പരിഹരിക്കാന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറിയ ലൈന്‍മാനെ കല്ലെറിഞ്ഞ് വീഴ്ത്തി

    കൊടുങ്ങല്ലൂര്‍: വൈദ്യുതി പോസ്റ്റിന്(Electric Post) മുകളില്‍ തകരാറ് തീര്‍ക്കുകയായിരുന്ന ലൈന്‍മാനെ(Line man) കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു(Injured). കല്ലേറില്‍ തലക്ക് മുറിവേറ്റ് രക്തം വാര്‍ന്നു. പിന്നാലെ പോസ്റ്റിലൂടെതന്നെ ഊര്‍ന്നിറങ്ങിയ ലൈന്‍മാന്‍ നിലത്ത് വീണ് കൈക്കും പരിക്കേറ്റു.

    Also Read-Accident | മലപ്പുറം പരപ്പനങ്ങാടിയിൽ സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവതി മരിച്ചു

    കെഎസ്ഇബി എസ് എന്‍ പുരം സെക്ഷനിലെ ലൈന്‍മാനായ ആലപ്പുഴ അമ്പലപ്പുഴ കാട്ടൂകാരന്‍ ഓമനക്കുട്ടനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ ഓമനക്കുട്ടന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

    Also Read-Accident | കോഴിക്കോട് നിയന്ത്രണം വിട്ട കാറിടിച്ച് അസം സ്വദേശിക്ക് ദാരുണാന്ത്യം

    ഭരതന്‍ എന്നയാള്‍ അസഭ്യം പറഞ്ഞ് ഓമനക്കുട്ടന് നേരെ കല്ലെറിഞ്ഞത്. അതേസമയം എസ്എന്‍ പുരം സെക്ഷന് കീഴിയില്‍ ജോലി ചെയ്യുന്ന സിഐടിയു യൂണിയന്‍ അംഗങ്ങളായ രണ്ട് പേരെ ബുധനാഴ്ച്ച ഒരു സംഘം കൈയ്യേറ്റം ചെയ്തിരുന്നു.
    Published by:Jayesh Krishnan
    First published: