വീണ്ടുമൊരു ഓഗസ്റ്റ്; തുടർച്ചയായ രണ്ട് വർഷത്തെ പ്രളയം ഇത്തവണയും ആവർത്തിക്കുമോ?സാധ്യത കുറവെന്ന് വിദഗ്ധർ
- Published by:Naseeba TC
- news18-malayalam
Last Updated:
കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് പ്രളയസാധ്യത ഇത്തവണ കുറവാണെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: രാജ്യത്ത് ആകെയും കേരളത്തിലും മൺസൂൺ ശക്തമാകുകയാണ്. വരും ദിവസങ്ങൾ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് വർഷവും തുടർച്ചയായി പ്രളയമുണ്ടായ കേരളത്തിൽ ഇത്തവണ അതീവജാഗ്രതയിലാണ് സർക്കാരും ജനങ്ങളും. മുൻവർഷത്തിന് സമാനമായ രീതിയിൽ കനത്ത മഴ ദുരന്തത്തിന് വഴിവെക്കുമോ എന്നതാണ് ആശങ്ക.
കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഓഗസ്റ്റ് മാസത്തിൽ പ്രളയമുണ്ടായി. വരും ദിവസങ്ങൾ, പ്രത്യാകിച്ച് വെള്ളി, ശനി ദിവസങ്ങളിൽ അതിശക്തമായ മഴ സംസ്ഥാനത്തുണ്ടാകും. വീണ്ടുമൊരു പ്രളയസാധ്യതയുണ്ടോ എന്ന ആശങ്കയാണ് അലട്ടുന്നത്. നിലവിലെ കാലാവസ്ഥ പ്രവചനങ്ങളും, ലഭിച്ച മഴയും, മുൻവർഷത്തെ സാഹചര്യവും, സംസ്ഥാനത്തെ ഡാമുകളുടെ സ്ഥിതിയുമടക്കം താരതമ്യപ്പെടുത്തി അനുമാനങ്ങളാണ് ഇപ്പോൾ നടത്തിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയ സാഹചര്യം ഇപ്പോൾ ഇല്ലെന്ന് വിദഗ്ധർ പറയുന്നു. 2018 ല്‍ ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ കേരളത്തില്‍ ലഭിച്ചത് 18 ശതമാനം കൂടുതല്‍ മഴയാണ്. 2019 ല്‍ ഇതേ കാലയളവില്‍ ലഭിച്ചത് 32 ശതമാനം കുറവ് മഴയും ഈ വർഷം 23 ശതമാനം കുറവ് മഴയുമാണ് ലഭിച്ചത്.
advertisement
TRENDING:മീൻ ചാറ് കൂട്ടി ചോറുണ്ണാൻ ഇനിയും കാത്തിരിക്കണം; ട്രോളിങ് ഇന്നവസാനിച്ചെങ്കിലും മത്സ്യബന്ധനത്തിന് അനുമതിയില്ല[NEWS]ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ചു; കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം[NEWS]US Open 2020 | ഫെഡററും നദാലും ഇല്ലാത്ത ആദ്യ ഗ്രാൻഡ് സ്ലാം[PHOTOS]
2018 ല്‍ കേരളത്തിലെ മുഴുവന്‍ ഡാമുകളും ഓഗസ്റ്റ് തുടക്കത്തിൽ തന്നെ പരമാവധി സംഭരണശേഷിയില്‍ എത്തിയിരുന്നു. കൂടാതെ മുൻവർഷങ്ങളിൽ പ്രളയമുണ്ടായ അഞ്ചു ദിവസത്തെ കണക്കുമാത്രം പരിശോധിച്ചാല്‍, 2018 ഓഗസ്റ്റ് 14 മുതല്‍ 18 വരെ കേരളത്തില്‍ ലഭിച്ചത് 431 മി.മീറ്റര്‍ മഴ ആയിരുന്നെങ്കില്‍ 2019 ഓഗസ്റ്റ് ഏഴു മുതല്‍ 11 വരെ ലഭിച്ചത് 477 മി.മീറ്റര്‍ മഴ ആയിരുന്നു.
advertisement
ഇതു യഥാക്രമം ഈ സമയത്തു ലഭിക്കേണ്ട ശരാശരി മഴയെക്കാള്‍ 490 ശതമാനവും, 511 ശതമാനവും വീതം കൂടുതല്‍ ആയിരുന്നു. 2018 ലെ പ്രളയവും സാഹചര്യങ്ങളും 2019 ല്‍ നിന്ന് വ്യത്യസ്തമായിരുന്നു. 2019ല്‍ കേരളത്തിനുമുകളില്‍ കൂടുതല്‍ ഉയരത്തിലുള്ള കൂമ്പരമേഘങ്ങളില്‍ നിന്നുള്ള മേഘവിസ്‌ഫോടനത്തിനു സമാനമായ മഴയായിരുന്നു ലഭിച്ചത്.
2018 ന് സമാനമായ സാഹചര്യം ഇത്തവണ ഇല്ല. കൂടാതെ ബംഗാൾ ഉൾക്കടലിൽ രൂപ്പെട്ട ന്യൂനമർദവും, ഇനി രൂപപ്പെട്ടേയ്ക്കാവുന്ന ന്യൂനമർദവും കൂടുതൽ ശക്തമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടാകുമെങ്കിലും മുൻവർഷത്തേത് പോലെ തീവ്രമാകില്ലെന്നെന്നും പറയുന്നു.
advertisement
കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് പ്രളയസാധ്യത ഇത്തവണ കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ മേഘ വിസ്ഫോടനം പോലുള്ള ഒന്നോ രണ്ടോ മണിക്കൂറിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യം വളരെ നേരത്തെ പ്രവചിക്കുക അസാധ്യമാണ്. അതിനാൽ അത്തരം സാഹചര്യങ്ങൾ മുന്നിൽ കാണണമെന്നുമാണ് വിദഗ്ധ അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2020 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടുമൊരു ഓഗസ്റ്റ്; തുടർച്ചയായ രണ്ട് വർഷത്തെ പ്രളയം ഇത്തവണയും ആവർത്തിക്കുമോ?സാധ്യത കുറവെന്ന് വിദഗ്ധർ