KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മരണവിവരമറിഞ്ഞ് ഡ്രൈവറുടെ ഉറ്റബന്ധു കുഴഞ്ഞുവീണുമരിച്ചു

Last Updated:

അപകടത്തിൽ ഓട്ടോ ഡ്രൈവർ അസീസിന്റെ മരണ വാർത്ത അറിഞ്ഞ ഭാര്യമാതാവിൻ്റെ സഹോദരി കുഴഞ്ഞുവീണു മരിച്ചു

അപകടത്തിന്റെ ദൃശ്യങ്ങൾ‌
അപകടത്തിന്റെ ദൃശ്യങ്ങൾ‌
പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. തൃക്കല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അസീസ്(52), യാത്രക്കാരൻ അയ്യപ്പൻക്കുട്ടി(60) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് തച്ചമ്പാറ എടയ്ക്കലിൽ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.
ഇതും വായിക്കുക: നിലമ്പൂരിൽ പഞ്ചായത്ത് ഏൽപിച്ച ഷൂട്ടർമാർ ശല്യക്കാരായ 12 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
പാലക്കാട് നിന്നും നിലമ്പൂർ വഴിക്കടവിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും മണ്ണാർക്കാട് നിന്ന് വരികയായിരുന്നു ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇതും വായിക്കുക: മലപ്പുറത്ത് കാക്കകൊത്തിപ്പോയ സ്വർണവള മൂന്നുവർഷത്തിനു ശേഷം ഉടമസ്ഥയുടെ കൈകളിൽ ഭദ്രമായെത്തി
അതേസമയം, അപകടത്തിൽ ഓട്ടോ ഡ്രൈവർ അസീസിന്റെ മരണ വാർത്ത അറിഞ്ഞ ഭാര്യമാതാവിൻ്റെ സഹോദരി കുഴഞ്ഞുവീണു മരിച്ചു. തൃക്കലൂർ കമ്മളാംകുന്ന് നഫീസയാണ് മരിച്ചത്. ഇവര്‍ അസീസിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മരണവിവരം കേട്ടയുടനെ ബോധരഹിതയായ നഫീസയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മരണവിവരമറിഞ്ഞ് ഡ്രൈവറുടെ ഉറ്റബന്ധു കുഴഞ്ഞുവീണുമരിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement