കൊല്ലം: ജില്ലയിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ട് യുവാക്കൾ ജീവനൊടുക്കിയത് മദ്യാസക്തി മൂലമെന്ന് സംശയം. കുണ്ടറ പാമ്പുറം സ്വദേശി സുരേഷ്, കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥൻ എന്നിവരാണ് ആത്മഹത്യ ചെയ്ത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു സുരേഷ്. കാൻസർ രോഗിയായ ഇയാൾ മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. കൂട്ടിക്കട സ്വദേശിയായ ബിജുവും സമാന കാരണം കൊണ്ട് തന്നെയാണ് ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. ഇയാൾ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥനാണ്.
കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബാറുകളും ബിവേറജസ് ഔട്ട്ലെറ്റുകളും അടച്ചിരുന്നു. പിന്നാലെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മദ്യാസക്തി മൂലമെന്ന് സംശയിക്കുന്ന നാലാമത്തെ ആത്മഹത്യയാണ് ഇത്.തൃശ്ശൂർ സ്വദേശി സനോജ്, കൊച്ചി സ്വദേശി മുരളി എന്നിവരാണ് നേരത്തെ ജീവനൊടുക്കിയത്.
'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ [NEWS]Covid 19 | മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിക്കുക; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ് [NEWS]കേരളത്തിലെ കോവിഡ് രോഗികളുടെ പകുതിയിലേറെയും ഒറ്റജില്ലയിൽ നിന്ന്: 81 കാസര്‍ഗോഡുകാർ പട്ടികയിൽ [NEWS]
സ്ഥിരം മദ്യം കഴിക്കുന്നവർക്ക് മദ്യം ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന ആൽക്കഹോള്‍ വിഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി അറിയിച്ചിരിന്നു. ഗുരുതരമായ ശാരീരിക മാനസിക പ്രശ്നങ്ങളുണ്ടാക്കുന്ന അവസ്ഥ ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
(ബന്ധപ്പെട്ട ഏത് സഹായത്തിനും ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ല മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.