കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അപരൻമാർ രണ്ട്. കെ.ഇ. രാഹുല്‍ ഗാന്ധി, കെ.രാഘുല്‍ ഗാന്ധി എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
കോട്ടയം എരുമേലി സ്വദേശിയാണ് കെ.ഇ രാഹുൽ ഗാന്ധി. സ്വതന്ത്ര സ്ഥാനാർഥിയായാണ് കെ.ഇ രാഹുൽ ഗാന്ധി മത്സരിക്കുന്നത്.
അതേസമയം, തമിഴ്നാട് സ്വദേശിയായ കെ. രാഘുൽ ഗാന്ധി അഖിലേന്ത്യ മക്കൾ കഴകം പാർട്ടിയുടെ സ്ഥാനാർഥിയായാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. കെ. ശിവപ്രസാദ് ഗാന്ധി എന്ന പേരിലുള്ള ഒരാളും രാഹുല്‍ ഗാന്ധിയുടെ അപരനായിട്ടുണ്ട്.
സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച വയനാടിന് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി
ഇതിനിടെ, സരിത എസ്. നായരും വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ചു. വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സരിത പത്രിക നൽകിയത്. ആകെ 23 സ്ഥാനാർഥികളാണ് വയനാട് ലോക് സഭാ മണ്ഡലത്തിൽ ജനവിധി തേടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.