മലപ്പുറം ചാലിയാർ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
കാണാതായ സ്ഥലത്തിന് 200 മീറ്റർ അകലെ നിന്ന് ആണ് കണ്ടെത്തിയത്
മലപ്പുറം വാഴയൂരിനടുത്ത് ഫറൂഖ് കാരാട് ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാരാട് കണ്ണാഞ്ചേരി ജൗഹറും( 39 ) ഇവരുടെ ജേഷ്ഠൻ്റെ മകൻ നബ്സാൻ (15 ) എന്ന 10-ാം ക്ലാസ് വിദ്യാർത്ഥിയുമാണ് ചാലിയാറിൽ മുങ്ങി മരിച്ചത്. പുഴയിൽ കക്ക എടുക്കാൻ എത്തിയതായിരുന്നു ഇരുവരും . ചാലിയാറിലെ ആഴത്തിലുള്ള കയത്തിൽപ്പെട്ട ഇവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇവർക്ക് ഒപ്പം വെള്ളത്തിൽ പോയ നാലു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. നാട്ടുകാരും , അഗ്നി ശമന സേനാംഗങ്ങളും ടി ഡി ആർ എഫ് വളണ്ടിയർമാരും ആണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Nov 26, 2023 8:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം ചാലിയാർ പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി






