കൊല്ലം ചടയമംഗലത്ത് KSRTC ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാർഥികൾ മരിച്ചു

Last Updated:

അമിതവേഗത്തിലെത്തിയ കെ എസ് ആർ ടി സി ബസ് ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടം, റോഡിൽ തലയിടിച്ച് വീണ അഭിജിത്തും ശിഖയും തൽക്ഷണം മരണമടഞ്ഞു

കൊല്ലം: ചടയമംഗലത്ത് എം.സി റോഡിൽ വാഹന അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19), ശിഖ(20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിനെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഓവർ ടേക്ക് ചെയ്യുമ്പോഴായിരുന്നു അപകടം. ഇന്നു രാവിലെ 7.45ഓടെ ചടയമംഗലം നെട്ടേത്തറ എം.സി റോഡിലാണ് അപകടം ഉണ്ടായത്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിതവേഗത്തിലെത്തിയ കെ എസ് ആർ ടി സി ബസ് ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടം. റോഡിൽ തലയിടിച്ച് വീണ ഷിഖ തൽഷണം മരിക്കുകയും അഭിജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയുമായിരുന്നു.
പത്തനംതിട്ട മുസ്ലിയാർ കോളജിലെ ബിബിഎ വിദ്യാർഥി വിദ്യാർഥിയാണ് അഭിജിത്. കിളിമാനൂർ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് ശിഖ. ഇരുവരും ഒരുമിച്ച് ബൈക്കിൽ സഞ്ചാരിക്കുമ്പോഴാണ് കൊട്ടരക്കരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് പിന്നിൽ ഇടിച്ച് അപകടമുണ്ടായത്.
advertisement
പിന്നീട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇരുവരുടെയും മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയത്. ചടയമംഗലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം ചടയമംഗലത്ത് KSRTC ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാർഥികൾ മരിച്ചു
Next Article
advertisement
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
  • 6.12 കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നു.

  • ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നവംബര്‍ 4ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

  • ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് ആശുപത്രി വിഭാവനം.

View All
advertisement