ഇന്റർഫേസ് /വാർത്ത /Kerala / രണ്ടു തവണ തോറ്റവർക്കും നാലു തവണ വിജയിച്ചവ‌‌ർക്കും സീറ്റില്ല; കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾ ഇങ്ങനെ

രണ്ടു തവണ തോറ്റവർക്കും നാലു തവണ വിജയിച്ചവ‌‌ർക്കും സീറ്റില്ല; കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങൾ ഇങ്ങനെ

News18

News18

രണ്ടുതവണ തോറ്റവർക്കും നാലുതവണ വിജയിച്ചവ‌‌ർക്കും സീറ്റ് നൽകേണ്ടതില്ലെന്നതാണ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡം. അതേസമയം ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന നേതാക്കൾക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കും.

  • Share this:

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ഏകദേശ ധാരണയായി. കേന്ദ്ര നേതൃത്വവുമായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. രണ്ടുതവണ തോറ്റവർക്കും നാലുതവണ വിജയിച്ചവ‌‌ർക്കും സീറ്റ് നൽകേണ്ടതില്ലെന്നതാണ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡം. അതേസമയം ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന നേതാക്കൾക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാരെ ആരെയും മത്സരിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ  രണ്ട് സ്ഥാനാർത്ഥികളുടെ പേര് എം.പി മാർക്ക് നിർദേശിക്കാം. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും മാത്രമെ സ്ഥാനാർത്ഥികളായി പരിഗണിക്കൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരെ പരി​ഗണിക്കില്ല.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read ചവറയിൽ ഗണേഷ് കുമാർ എംഎൽഎയ്ക്കുനേരെ കല്ലേറ്; 5 യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ

സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കളുടെയും വനിതകളുടെയും പ്രതിനിധ്യം ഉറപ്പാക്കും. സ്ഥാനാർത്ഥി നിർണയത്തിൽ സാമുദായിക സമവാക്യം പൂർണമായും ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

First published:

Tags: Assembly election, Congress, Kpcc, Oomman chandy, Ramesh chennitala, Udf