തൃശൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴിയാത്രക്കാരിയെ ഇടിച്ചശേഷം കാര്‍ മരത്തിലിടിച്ചു. അപകടത്തിൽ രണ്ട് സ്ത്രികള്‍ മരിച്ചു. വഴിയാത്രക്കാരിയായ പരിയാരം ചില്ലായി ദേവസിയുടെ ഭാര്യ അന്നു (74), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണു മരിച്ചത്. രാവിലെ 5.45ന് ചാലക്കുടി – അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ കടവിലാണ് അപകടം.
Also read-കാസർഗോഡ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
അന്നുവിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. റോഡിൽ വളവുളള ഭാഗമാണിത്. കൊന്നക്കുഴി സ്വദേശി തോമസാണ് കാർ ഓടിച്ചിരുന്നത്. പരുക്കേറ്റ തോമസ് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിലാണ്. പള്ളിയിലേക്കു പോകുകയായിരുന്നു അന്നു .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident Thrissur, Car accident, Women died