അലങ്കാര മത്സ്യം വളർത്താൻ സ്ഥാപിച്ച ഫൈബർ ടാങ്കിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ടാങ്കിൽ കണ്ടെത്തിയത്.
മലപ്പുറം: അലങ്കാര മത്സ്യം വളർത്താൻ സ്ഥാപിച്ച ഫൈബർ ടാങ്കിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കണ്ണന്തളി പനങ്ങാട്ടൂർ ചെറിയോരി വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്‌മിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കുട്ടിയെ കാണാത്തതിനെ തുടർന്ന് റോഡിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ടാങ്കിൽ കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് പനങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പിതാവ് ഫൈസൽ തിരുപ്പൂരിൽ ബേക്കറി ജോലിക്കാരനാണ്. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: മുഹമ്മദ് ഫർസീൻ, ഷിഫു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
December 13, 2023 1:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അലങ്കാര മത്സ്യം വളർത്താൻ സ്ഥാപിച്ച ഫൈബർ ടാങ്കിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു