നായ ആക്രമിക്കുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കയ്യിൽനിന്ന് വഴുതി കിണറ്റിൽ വീണു കുഞ്ഞ് മരിച്ചു

Last Updated:

കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടർന്ന് കഴുകാൻ പുറത്തിറങ്ങിയപ്പോൾ നായ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു

മലപ്പുറം: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയം ആണു മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം.
കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടർന്ന് കഴുകാൻ പുറത്തിറങ്ങിയ സമിയ്യയെ ഈ സമയത്ത് പട്ടി അക്രമിക്കാൻ എത്തിയെന്നും ഇത് കണ്ട് ഭയന്ന് ഓടിയപ്പോൾ കയ്യിൽനിന്ന് വഴുതി കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു എന്നുമാണ് വീട്ടുകാർ പറയുന്നത്.
ഉടൻ തന്നം സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗം കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നായ ആക്രമിക്കുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കയ്യിൽനിന്ന് വഴുതി കിണറ്റിൽ വീണു കുഞ്ഞ് മരിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement