മലപ്പുറം നിലമ്പൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ബൈക്ക് യാത്രക്കാരായ പാതിരിപ്പാടം സ്വദേശിയദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൽ രാജുമാണ് മരിച്ചത്
മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ പാതിരിപ്പാടം സ്വദേശിയദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൽ രാജുമാണ് മരിച്ചത്. രണ്ടുപേരും ചുങ്കത്തറ മാർത്തോമ കോളേജിലെ വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Also Read- തിരുവല്ലയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ച് രണ്ടുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട തിരുവല്ല കച്ചേരിപ്പടിയിൽ പുലർച്ചെ ഉണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ( 25 ), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് ( 24 ) എന്നിവരാണ് മരിച്ചത്.
advertisement
മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ ( 25 ) നാണ് പരിക്കേറ്റത്. കച്ചേരിപ്പടി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ മൂവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
September 16, 2023 9:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം നിലമ്പൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു